Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിംക്‌സ്‌:ടെന്നിസ്‌ ഫൈനലിന്‌ താരപ്പൊലിമ

Andy Murray and Roger Federer
ലണ്ടന്‍: ഒളിംപിക്‌സില്‍ ടെന്നിസ്‌ സിംഗിള്‍സ്‌ ഫൈനലുകള്‍ക്ക്‌ താരപരിവേശം. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ബ്രിട്ടന്റെ ആന്റി മുറെയെ നേരിടും. അതുപോലെ വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോവയും സെറീന വില്യംസും തമ്മിലാണ്‌ ഫൈനലില്‍ ഏറ്റുമുട്ടുന്നത്‌.

അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍ പെട്രോയെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ്‌ ഫെഡറര്‍ ഫൈനല്‍ പ്രവേശം നടത്തിയിരിക്കുന്നത്‌. 3-6, 7-6, 19-17 ആണ്‌ സ്‌കോര്‍. എല്ലാം ഗ്രാന്‍സ്ലാം കിരീടങ്ങളും പല തവണ നേടിയിട്ടുള്ള ടെന്നിസ്‌ ഇതിഹാസം റോജര്‍ ഫെഡററുടെ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഒളിംപിക്‌സ്‌ മെഡലിന്റെ മാത്രം ഒരു കുറവുണ്ട്‌.

നൊവാക്‌ ജൊകോവിക്കിനെ നേരിട്ട സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ആന്‍ഡി മുറേ ഫൈനലില്‍ എത്തിയിരിക്കുന്നത്‌.

ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ നേരിട്ടുള്ള രണ്ട്‌ സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ സെറീന വില്യംസ്‌ ഫൈനലില്‍ എത്തിയിരിക്കുന്നത്‌. മരിയ ശറപ്പോവ ഫൈനലില്‍ എത്തിയിരിക്കുന്നത്‌ മരിയ കിറിലോങ്കയെ തോല്‍പിച്ചാണ്‌.

Story first published: Saturday, August 4, 2012, 15:47 [IST]
Other articles published on Aug 4, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+