ക്ലിസ്‌റ്റേഴ്‌സ് വീണ്ടും വിരമിക്കുന്നു

ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നില്ല. ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ നടക്കുന്ന അമേരിക്കന്‍ ഓപണില്‍ മാറ്റുരയ്ക്കും. ഈ ടൂര്‍ണമെന്റിലാണ് വലിയ വിജയങ്ങള്‍ സ്വന്തമാക്കാനായത്. അതുകൊണ്ട് കളി അവസാനിപ്പിക്കുന്നതും അവിടെ നിന്നാകട്ടെ-വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബെല്‍ജിയം ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരമായ ലിയോ ക്ലിസ്‌റ്റേഴ്‌സിന്റെയും ദേശീയ ജിംനാസ്റ്റിക് താരമായ എല്‍സ് വാന്‍ഡ്‌സീറ്റ്‌സ്ബീക്കിന്റെ മകളായി 1983 ജൂണ്‍ എട്ടിനാണ് ക്ലിസ്‌റ്റേഴ്‌സ് ജനിച്ചത്. 2003ല്‍ ജപ്പാനിസ് താരമായ എയ് സുഗിയാമിക്കൊപ്പം ചേര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയതോടെയാണ് അന്താരാഷ്ട്രരംഗത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. വിംബിള്‍ഡണിലും ഈ കൂട്ടുകെട്ട് വിജയം ആവര്‍ത്തിച്ചു.
2003ന്റെ അവസാനമാകുമ്പോള്‍ വനിതാ ലോകറാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബെല്‍ജിയം താരം കൂടിയായിരുന്നു ക്ലിസ്‌റ്റേഴ്‌സ്. പരിക്കിനെ തുടര്‍ന്ന് രണ്ടുവര്‍ഷം കളിയില്‍ നിന്ന് വിട്ടുനിന്നു. 2005ലാണ് വീണ്ടും സജീവമായത്. എന്നാല്‍ ഇത്തവണ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല. എന്നാല്‍ 2009ല്‍ തിരിച്ചെത്തിയപ്പോള്‍ യുഎസ് ഓപണ്‍ കിരീടം സ്വന്തമാക്കി ആരാധകരെ വിസ്മയിപ്പിച്ചു. 2011ല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടവും 28കാരിയെ തേടിയെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications