Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡനില്‍ കളിയുടെ നേരത്തിലും റെക്കോ‍ഡ്

Isner - Mahut,
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഒരു പുത്തന്‍ ലോക റെക്കോഡ്. അത് നേരത്തിന്റെ കാര്യത്തിലാണെന്ന് മാത്രം. പത്ത് മണിയ്ക്കൂര്‍ ടെന്നീസ് കളത്തില്‍ ഉറഞ്ഞ് പോരാടുകയെന്നാല്‍ ചില്ലറ കാര്യമാണോ?

വിംബിള്‍ഡന്റെ 18‍ാമത്തെ കോര്‍ട്ടില്‍ നടന്ന ജോണ്‍ ഇസ്‌നര്‍-നിക്കോളസ് മഹൂട്ട് മത്സരമാണ് പത്ത് മണിക്കൂര്‍ നീണ്ട് റെക്കോഡിട്ടത്. പുരുഷന്‍മാരുടെ സിംഗിള്‍സിലെ ആദ്യ റൗണ്ടിലായിരുന്നു ഈ കളി. മത്സരം ഇനിയും തീര്‍ന്നിട്ടില്ല. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ അവസാന സെറ്റില്‍ ഇരുവരും 59 ഗെയിമുകള്‍ വീതം ജയിച്ച് തുല്യ നിലയിലാണ്. ആറ് മണിയ്ക്കൂര്‍ നീണ്ടതായിരുന്നു അവസാന സെറ്റ്. സമയത്തില്‍ മാത്രമല്ല റെക്കൊഡ്. കൂടുതല്‍ എയ്സുകള്‍ അടിച്ചും ഇരുവരും റെക്കോഡ് ഇട്ടു. കളിക്കിടെ ഇസ്‌നര്‍ 98ഉം മഹൂട്ട് 95ഉം എയ്‌സുകളാണ് പായിച്ചു.

മത്സരം വെളിച്ചക്കുറവ് മൂലം ജൂണ്‍ 23 ബുധനാഴ്ച നിര്‍ത്തിവെച്ചപ്പോള്‍ ഇരുവരും രണ്ട് സെറ്റ് വീതം നേടിയിരുന്നു. ഇപ്പോഴത്തെ സ്‌കോര്‍: 6-4, 3-6, 6-7(7-9), 7-6(7-3), 59-59. ആരെങ്കിലും ജയിയ്ക്കാതെ കളി അവസാനിപ്പിയ്ക്കാന്‍ കഴിയുമോ? അതുകൊണ്ട് കളി വ്യാഴാഴ്ചയും തുടരും.

ഇസ് നര്‍ ഡബിള്‍സ് മല്‍സരം കളിക്കേണ്ടതായിരുന്നു. പക്ഷേ ഈ കളി നീണ്ട് പോയതുകാരണം ആ കളി മല്‍സരം മാറ്റിവച്ചു.

ഇതിനു മുമ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം 2004 ഫ്രഞ്ച് ഓപ്പണിലായിരുന്നു. അന്ന് ഫാബ്രിസ് സാന്റോറോ അര്‍ണോഡ് ക്ലമന്റിനെ തോല്പിച്ചത് ആറ് മണിക്കൂര്‍ 35 മിനുട്ട് നീണ്ടുനിന്ന മത്സരത്തിലായിരുന്നു. ഇതിനുമുമ്പ് വിംബിള്‍ഡണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം 1969ലായിരുന്നു. അന്ന് പാഞ്ചോ ഗോണ്‍സാലസ് ചാര്‍ളി പസറേലിനെ തോല്പിച്ചത് അഞ്ച് മണിക്കൂര്‍ 12 മിനുട്ട് നീണ്ടുനിന്ന മത്സരത്തിലായിരുന്നു.

---

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+