Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സെറീന വില്യംസിന്

പാരിസ്: റഷ്യന്‍ താരവും നിലവിലുള്ള ചാംപ്യനുമായ മരിയ ഷറപ്പോവയെ 6-4, 6-4 എന്ന സ്‌കോറില്‍ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഇത് രണ്ടാം തവണയാണ് സെറീന പാരീസില്‍ കിരീടമുയര്‍ത്തുന്നത്. 31 വയസ്സുകാരിയായ അമേരിക്കന്‍ താരം കരിയറില്‍ നേടുന്ന 16ാമത്തെ ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്.

ഇറ്റാലിയന്‍ താരം സാറാ ഇറാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ഫൈനലിലെത്തിയത്. ലോക മൂന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കോയെയാണ് സെമിയില്‍ ഷറപ്പോവ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ 30 മത്സരങ്ങള്‍ തോല്‍ക്കാതെ ഫൈനലിനെത്തിയ സെറീനയെ പിടിച്ചുകെട്ടാന്‍ ഷറപ്പോവയ്ക്കും സാധിച്ചില്ല.

French Open

ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ നാട്ടുകാരനായ ഡേവിഡ് ഫെററുമായി ഏറ്റുമുട്ടും. ചാംപ്യനായാല്‍ ഫ്രഞ്ച് ഓപണില്‍ എട്ടുകിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി നദാലിന് സ്വന്തമാകും.

നദാല്‍ ഒന്നാം നമ്പര്‍ താരം നോവാക് ജൊകോവിക്കിനെ കീഴടക്കിയാണ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ജോ വില്‍ഫ്രഡ് സോങ്കയായിരുന്നു ഫെററിന്റെ സെമി എതിരാളി.

Story first published: Sunday, June 9, 2013, 4:50 [IST]
Other articles published on Jun 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+