Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്പന്നരായ 10 ടെന്നീസ് താരങ്ങളില്‍ 5 പെണ്ണുങ്ങള്‍

ലണ്ടന്‍: ലോകത്തെ സമ്പന്നരായ പത്ത് ടെന്നീസ് താരങ്ങളുടെ പട്ടികയില്‍ അഞ്ച് പേരും പെണ്ണുങ്ങള്‍. മരിയ ഷറപ്പോവയും സെറീന വില്യംസിനെയും പോലുള്ള സൂപ്പര്‍ താരങ്ങളാണ് സമ്പത്തിന്റെ കാര്യത്തില്‍ ആണുങ്ങളുടെ മേല്‍ക്കോയ്മ തകര്‍ത്തത്.

മുന്‍ ഒന്നാം നമ്പര്‍ താരമായ റോജര്‍ ഫെഡററാണ് സമ്പന്നരായ ടെന്നീസ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍. 180 മില്യണ്‍ യു എസ് ഡോളറാണ് സ്വിസ് താരത്തിന്റെ സമ്പാദ്യം. സ്പാനിഷ് താരം റാഫേല്‍ നദാല്‍ രണ്ടാമതും ഗ്ലാമര്‍ റാണി മരിയ ഷറപ്പോവ മൂന്നാമതുമാണ്.

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആന്‍ഡി മുറെ ഏഴാം സ്ഥാനത്താണ്. സമ്പന്നരായ ടെന്നീസ് താരങ്ങളെയും ഇവരെ വെല്ലുവിളിക്കുന്ന ടെന്നീസ് സുന്ദരിമാരിയെ സമ്പന്ന റാണിമാരെയും നോക്കൂ.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

180 മില്യണ്‍ യു എസ് ഡോളര്‍ ആസ്തിയുള്ള മുന്‍ ഒന്നാം നമ്പര്‍ താരമായ റോജര്‍ ഫെഡററാണ് സമ്പന്നരായ ടെന്നീസ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

സ്പാനിഷ് താരം റാഫേല്‍ നദാല്‍ പട്ടികയില്‍ രണ്ടാമതുണ്ട്. 120 മില്യണ്‍ യു എസ് ഡോളറാണ് നദാലിന്റെ സമ്പാദ്യം.

മരിയ ഷറപ്പോവ

മരിയ ഷറപ്പോവ

ഗ്ലാമര്‍ താരമായ മരിയ ഷറപ്പോവയാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്. 95 മില്യണ്‍ യു എസ് ഡോളറാണ് റഷ്യന്‍ താരത്തിന്റെ ആസ്തി.

 സെറീന വില്യംസ്

സെറീന വില്യംസ്

അമേരിക്കയുടെ സെറീന വില്യംസ് 90 മില്യണ്‍ യു എസ് ഡോളറോടെ അഞ്ചാമതുണ്ട്.

വീനസ് വില്യംസ്

വീനസ് വില്യംസ്

സഹോദരി സെറീനയ്ക്ക് തൊട്ടുപിന്നിലായി 60 മില്യണ്‍ യു എസ് ഡോളറോടെ വീനസും പട്ടികയിലുണ്ട്.

നോവാന്‍ ജോകോവിച്ച്

നോവാന്‍ ജോകോവിച്ച്

ലോക ഒന്നാം നമ്പര്‍ താരമായ ജോകോവിച്ചാണ് ആറാമതായി. 55 മില്യണ്‍ യു എസ് ഡോളറാണ് ജോക്കോവിച്ചിന്റെ സമ്പാദ്യം.

ആന്‍ഡി മുറെ

ആന്‍ഡി മുറെ

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആന്‍ഡി മുറെ ഏഴാം സ്ഥാനത്താണ്. സമ്പാദ്യം 42 മില്യണ്‍ യു എസ് ഡോളര്‍.

ലി നാ

ലി നാ

ചൈനീസ് താരമായ ലി നാ 35 മില്യണ്‍ യു എസ് ഡോളറോടെ എട്ടാമതാണ്.

ലെയ്ട്ടന്‍ ഹെവിറ്റ്

ലെയ്ട്ടന്‍ ഹെവിറ്റ്

ഓസ്‌ട്രേലിയയുടെ വെറ്ററന്‍ താരമായ ഹെവിറ്റ് ഒമ്പതാം സ്ഥാനത്താണ്.

കരോളിന്‍ വോസ്‌നിയാക്കി

കരോളിന്‍ വോസ്‌നിയാക്കി

മുന്‍ വനിതാ ഒന്നാംനമ്പര്‍ വോസ്‌നിയാക്കിയാണ് പത്താമത്. സമ്പാദ്യം 30 മില്യണ്‍ യു എസ് ഡോളര്‍.

Story first published: Friday, July 12, 2013, 15:45 [IST]
Other articles published on Jul 12, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+