Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണിലും ഫെഡറര്‍ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. സ്‌പെയിനിന്റെ ടോമി റോബ്രഡോ ആണ് ഫെഡററെ അട്ടിമറിച്ചത്.

കഴിഞ്ഞ വിംബിള്‍ഡണിന്‍റെ രണ്ടാം റൗണ്ടില്‍ പുറത്തായതിന് ശേഷം ഫെഡറര്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലുമായി മനോഹരമായ ഒരു മത്സരത്തിനുള്ള സാധ്യത കൂടിയാണ് ഫെഡറര്‍ക്ക് നഷ്ടമായത്.

Roger Federer

സ്വന്തം അക്കൗണ്ടില്‍ 17 ഗ്രാന്‍ സ്ലാം കിരീടങ്ങളുള്ള ഫെഡറര്‍ 19-ാം സീഡുകാരനായ ടോമി റോബ്രഡോയോടാണ് ഇത്തവണ തോറ്റത്. ഒറ്റ സെറ്റുപോലും നേടാനാകാതെയാണ് ഫെഡറര്‍ യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ പുറത്തായത്. സ്‌കോര്‍:7-6(7-3), 6-3, 6-04.

ഫെഡററെ തോല്‍പിച്ചതോടെ സ്പാനിഷ് താരം ആദ്യമായി യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാലാം റൗണ്ടില്‍ റാഫേല്‍ നദാല്‍- ഫിലിപ് കോള്‍ഷ്രീബര്‍ മത്സരത്തിലെ വിജയിയുമായിട്ടായിരിക്കും റോബ്രഡോയുടെ ക്വാര്‍ട്ടര്‍ മത്സരം.

വനിത സിംഗിള്‍സില്‍ സെറീന വില്യംസും ചൈനീസ് താരം നാ ലീയും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം എലേന യാങ്കോവിച്ച് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക് ജോകോവിക്, ആന്‍ഡി മറേ, ലെയ്ട്ടണ്‍ ഹെവിറ്റ് തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്റ്റെഫാനക് സഖ്യവും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Story first published: Tuesday, September 3, 2013, 10:30 [IST]
Other articles published on Sep 3, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+