
മറ്റൊരു മല്‍സരത്തില്‍ മുന്‍ ഫ്രഞ്ച് ഓപണ്‍ ചാംപ്യന്‍ അനാ ഇവാനോവിക് ഓസ്ട്രിയയില്‍ നിന്നു തമിര പസെക്കിനെ 6-3, 6-3 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. രണ്ടാം റൗണ്ടില്‍ ആസ്‌ത്രേലിയന്‍ ചാംപ്യന്‍ കിം ക്ലിസ്റ്റേഴ്‌സാണ് ഇവാനോവിക്കിന്റെ എതിരാളി. ഇതിനു മുമ്പ് നാലുതവണ ക്ലിസ്റ്റേഴ്‌സുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം തോല്‍വി സെര്‍ബിയന്‍ താരത്തിനായിരുന്നു.
അതൊരു യുദ്ധം തന്നെയാകും. തയ്യാറാക്കിയ ഗെയിം പ്ലാനനുസരിച്ച് മുന്നോട്ടും പോവും. ബാക്കിയുള്ള കാര്യങ്ങളൊന്നും നമ്മുടെ കൈയിലല്ല. എന്തായാലും ക്ലിസ്‌റ്റേഴ്‌സിന് ഒരു അനായാസ വിജയം സാധിക്കില്ല-അന വ്യക്തമാക്കി.
തിങ്കളാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ ടോപ്‌സീഡ് സ്റ്റോസര്‍ അസ്തസീയ യാകിമോവയുമായും പുരുഷവിഭാഗത്തില്‍ മാര്‍കോസ് ബാഗ്ദാറ്റിസ് അമേരിക്കന്‍ ടീനേജ് താരം റിയാന്‍ ഹാരിസണുമായും ഏറ്റുമുട്ടും.