For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: ബൊപ്പണ്ണ സഖ്യം സെമിയില്‍

By Soorya Chandran

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണയുടെ സഖ്യം പുരുഷ ഡബിള്‍സില്‍ സെമിയില്‍ കടന്നു. ആറാം സീഡ് ആയ കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍, -സ്വീഡന്റെ റോബര്‍ട്ട് ലിന്‍ഡ്‌സ്‌റ്റെഡ് സഖ്യത്തെയാണ് ബോപ്പണ്ണ- റോഗര്‍ വാസ്സലിന്‍ സഖ്യം തോല്‍പിച്ചത്. 13-ാം സീഡ് ആയ ബൊപ്പണ്ണ ജോടിയുടെ ആദ്യ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ വിജയമാണിത്. സ്‌കോര്‍: 7-5, 7-6(3-7), 6-7(4-7), 6-7(3-7), 6-2.

Rohan Bopanna

വനിതകളുടെ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ സബെയ്ന്‍ ലിസ്സിക്കി സെമിയിലെത്തി. 23-ാം സീഡുകാരിയായ ലിസ്സിക്കി എസ്‌തോണിയയുടെ കായ കനേപ്പിയെ ആണ് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-3. ലിസ്സിക്കി ഇത് രണ്ടാം തവണയാണ് വിംബിള്‍ഡണ്‍ സെമിയില്‍ എത്തുന്നത്.

പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡ് ആന്‍ഡി മറേ, തോമസ് ബെര്‍ഡിച്ച്, ഡെല്‍ പോട്രോ, ജെര്‍സി ജാനോവിക്, ലൂക്കാസ് കുബോട്ട്, ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ എന്നിവര്‍ ക്വാര്‍ട്ടറില്‍ എത്തി.

ഇന്ത്യന്‍ താരങ്ങളായ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി എന്നിവരുടെ സഖ്യങ്ങള്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ലിസ്സല്‍ ഹുബര്‍ സഖ്യം ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടാനാകാതെ മടങ്ങി.

ലിയാണ്ടര്‍ പേസ്- റാഡെക് സ്റ്റെഫാനെക് സഖ്യം ലൂക്കാസ് കുബോട്ട്- മാര്‍സിന്‍ മറ്റ്‌സോവ്‌സ്‌കി സഖ്യത്തെയാണ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. ജെസ്സി വെവൈന്‍- വാസ്സെക് പോസ്പിസില്‍ സഖ്യത്തെ തോല്‍പിച്ചാണ് ഭൂപതി- ജൂലിയന്‍ ക്‌നോലെ സഖ്യം ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയത്.

ക്വാര്‍ട്ടറില്‍ ഭൂപതി- ക്‌നോലെ സഖ്യം ടൂര്‍ണമെന്റിലെ ഒന്നാം സീഡ് ആയ അമേരിക്കന്‍ സഖ്യം ബോബ്- മൈക്ക് ബ്രയാന്‍ ജോഡിയെ നേടിയും. ഇവരിലെ വിജയികളായിരിക്കും സെമിയില്‍ ബോപ്പണ്ണ സഖ്യത്തിന്റെ എതിരാളികള്‍.

Story first published: Wednesday, July 3, 2013, 9:32 [IST]
Other articles published on Jul 3, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+