Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ പ്രഖ്യാപിച്ച് നദാല്‍, വൈകാരികമായി വിടപറയല്‍; 22 തവണ ഗ്രാന്റ്സ്ലാം നേടിയ താരം

ടെന്നിസ് ഇതിഹാസവും സ്പാനിഷ് സൂപ്പര്‍ താരവുമായ റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 22 തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ നദാല്‍ 38ാം വയസിലാണ് റാക്കറ്റ് താഴെവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആരാധകരുടെ ഹീറോയായിരുന്ന നദാല്‍ വൈകാരികമായ നിമിഷം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഡേവിസ് കപ്പിലുടെയാവും ഔദ്യോഗികമായി നദാലിന്റെ പടിയിറക്കം. കരിയറില്‍ തുടര്‍ച്ചയായി ഏറ്റ പരിക്കുകളാണ് അദ്ദേഹത്തെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്.

ശക്തമായ പ്രകടനങ്ങളോടെ കൈയടി നേടിയിരുന്ന നദാലിന് സമീപകാലത്തെ നിരവധി മത്സരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് നഷ്ടമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ടെന്നിസ് ലോകത്തില്‍ അനശ്വര സംഭാവനകള്‍ ചെയ്താണ് സ്പാനിഷ് താരം പടിയിറങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നദാലിന്റെ വാക്കുകള്‍ ഇങ്ങനെ

'ഞാന്‍ പ്രൊഫഷനല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ വളരെ പ്രയാസമേറിയതായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ എന്നതാണ് സത്യം. വളരെ പ്രയാസമുള്ള തീരുമാനങ്ങളിലൊന്നാണിത്. അല്‍പ്പം സമയമെടുത്തെടുത്ത തീരുമാനമാണിത്. എന്നാല്‍ ജീവിതത്തില്‍ എല്ലാത്തിനും തുടക്കവും അവസാനവുമുണ്ട്' നദാല്‍ വീഡിയോയില്‍ പറഞ്ഞു. നദാലിനെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിക്ക് വളരെയധികം വേട്ടയാടിയിരുന്നു.

അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകരോട് പറഞ്ഞ് ആത്മവിശ്വാസം നദാല്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷെ പ്രായവും ഫിറ്റ്‌നസും പ്രശ്‌നമായതോടെ നദാല്‍ പടിയിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടി ടെന്നിസ് ലോകത്തെ വിസ്മയിപ്പിച്ച നദാല്‍ ഡേവിസ് കപ്പിലും കിരീടം നേടി കരിയറിലെ അവസാന മത്സരവും അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

rafael nadal

92 എടിപി സിംഗിള്‍സ് കിരീടങ്ങള്‍

നദാലിന്റെ കരിയറിലെ കിരീടങ്ങളുടെ എണ്ണം തന്നെ താരം എന്താണെന്ന് കാട്ടിത്തരും. 92 എടിപി കിരീടങ്ങളാണ് നദാല്‍ കരിയറില്‍ നേടിയത്. 36 മാസ്റ്റേഴ്‌സ് ടൈറ്റില്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 22 തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും കിരീടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണയാണ് നദാല്‍ കിരീടം നേടിയത്. 14 ഗ്രാന്റ്സ്ലാം കിരീടങ്ങളും ഫ്രഞ്ച് ഓപ്പണിലാണ് നദാല്‍ നേടിയത്.

2022ലും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായി. വിംബിള്‍ഡണില്‍ രണ്ട് തവണയും യുഎസ് ഓപ്പണില്‍ നാല് തവണയും കിരീടം നേടാന്‍ നദാലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പരിക്ക് വേട്ടയാടിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രധാന ടൂര്‍ണമെന്റുകളെല്ലാം നദാലിന് നഷ്ടമായിരുന്നു. ഒളിംപിക്‌സില്‍ രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ നേടാനും നദാലിന് സാധിച്ചിട്ടുണ്ട്.

Story first published: Thursday, October 10, 2024, 16:03 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+