ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷവനിതാവിഭാഗങ്ങളില് ക്വാര്‍ട്ടര്‍ നിര പൂര്‍ത്തിയായി.
പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് പീറ്റ് സാംപ്രാസ് അമേരിക്കയുടെ ജാന്‍ മൈക്കല്‍ ഗാംബിലിനെ നേരിടും. രണ്ടാം ക്വാര്‍ട്ടറില്‍ ബലാറസിന്റെ വ്ലാദിമിര്‍ വോള്ച്ച്കോവ് സിംബാബ്വെയും ബൈറോണ്‍ ബ്ലാക്കിനെയും മൂന്നാം ക്വാര്‍ട്ടറില്‍ പന്ത്രണ്ടാം സീഡ് പാട്രിക്ക് റാഫ്റ്റര്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ പോപ്പിനെയും നേരിടും. രണ്ടാം സീഡ് ആന്ദ്രെ അഗാസിയും 10-ാം സീഡ് മാര്‍ക്ക് ഫീലിപ്പോസിസും തമ്മിലാണ് നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍.
വനിതാവിഭാഗത്തം ഒന്നാം സീഡ് മാര്ട്ടിനാഹിംഗിസിന്റെ ക്വാര്‍ട്ടര്‍ എതിരാളി അഞ്ചാം സീഡ് വീനസ് വില്യംസാണ്. വീനസിന്റെ സഹോദരി എട്ടാം സീഡ് സെറീന വില്യംസ് രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലിസാ റെയ്മണ്ടിനെ നേരിടും. ആസ്ത്രേലിയയുടെ ജെലേന ഡോക്കിക്കും സ്പെയിനിന്റെ മാഗി സെര്നയും തമ്മിലാണ് മൂന്നാം ക്വാര്‍ട്ടര്‍. നാലാം ക്വാര്‍ട്ടറില്‍ ഇപ്പോഴത്തെ ചാമ്പ്യനായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ആറാം സീഡ് മോണിക്കാ സെലസിനെ നേരിടും.
വനിതാ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ജൂണ്‍ 4-ന് ചൊവാഴ്ച നടക്കും.