വീണ്ടും ടെന്നീസ് റാണിയായി സിമോണ ഹാലെപ്പ്... വോസ്‌നിയാക്കിയെ പിന്തള്ളി
ലണ്ടന്‍: ലോക ടെന്നീസ് വനിതാ സിംഗിള്‍സ് റാങ്കിങില്‍ റുമാനിയയുടെ സിമോണ ഹാലെപ്പ് ഒന്നാംസ്ഥാനത്തു തിരിച്ചെത്തി. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയായ ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയെയാണ് ഹാലെപ്പ് പിന്തള്ളിയത്. തുടര്‍ച്ചയായി നാലാഴ്ച ഒന്നാം റാങ്കിങില്‍ തുടര്‍ന്ന ശേഷമാണ് വോസ്‌നിയാക്കിക്ക് സ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നത്.

27കാരിയായ വോസ്‌നിയാക്കി ഒരാഴ്ച മുമ്പ് നടന്ന ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചിരുന്നില്ല. ഇതാണ് ഹാലെപ്പിന് ഒന്നാം റാങ്കില്‍ തിരിച്ചെത്താന്‍ വഴിയൊരുക്കിയത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ഹാലെപ്പും ദുബായ് ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയിരുന്നു.

പുതിയ റാങ്കിങില്‍ തലപ്പത്തുള്ള ഹാലെപ്പിന് രണ്ടാംസ്ഥാനക്കാരിയായ വോസ്‌നിയാക്കിക്കുമേല്‍ 400 പോയിന്റിന്റെ ലീഡുണ്ട്. ദുബായ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തിയ സ്പാനിഷ് താരം ഗബ്രീന്‍ മുഗുറുസയാണ് റാങ്കിങില്‍ മൂന്നാമതുള്ളത്. ദുബായില്‍ കിരീടം ചൂടിയ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിന നാലാമതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications