വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: ഇന്ത്യയുടെ ഏക കിരീട പ്രതീക്ഷയായി ഷരണ്‍..

By Lekhaka

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ താരം ഡിവിജ് ഷരണ്‍ നയിക്കുന്ന സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പുരുഷ വിഭാഗം ഡബിള്‍സില്‍ ന്യൂസിലാന്‍ഡിന്റെ ആര്‍ട്ടെം സിറ്റെക്കിനൊപ്പം റാക്കറ്റേന്തിയാണ് ഷരണ്‍ ടൂര്‍ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയായി അവശേഷിക്കുന്നത്.

കരിയറിലാദ്യമായാണ് ഷരണ്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ ഇസ്രായേലിന്റെ ജൊനാഥന്‍ എര്‍ലിച്ച്-പോളണ്ടിന്റെ മാര്‍സിന്‍ മാറ്റ്‌കോവ്‌സ്‌കി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു ഇന്തോ-കിവീസ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലേക്കുള്ള പ്രയാണം.

divij

വാശിയേറിയ പോരാട്ടം അഞ്ച് സെറ്റ് വരെ നീണ്ടുനില്‍ക്കുകയായിരുന്നു. ആദ്യ രണ്ട് സെറ്റ് കൈവിട്ടതിനു ശേഷമായിരുന്നു ഇന്തോ-ന്യൂസിലാന്‍ഡ് സഖ്യത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. സ്‌കോര്‍; 1-6, 6-7, 6-4, 6-4, 6-4. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡായ അമേരിക്കയുടെ മിഖായേല്‍ ബ്രയാന്‍-ജാക് സോക്ക് ജോടിയെയാണ് ഇന്തോ-ന്യൂസിലാന്‍ഡ് സഖ്യം എതിരിടുക.

Story first published: Tuesday, July 10, 2018, 16:54 [IST]
Other articles published on Jul 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X