Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണില്‍ ഇക്കുറിയും സെറീന തന്നെ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ കിരീടത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സെറീന വില്യംസ് മുത്തമിട്ടു. സെറീനയുടെ 18-ാം ഗ്രാന്‍സ്ലാം കിരീടമാണിത്.

ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്ക് ആയിരുന്നു ഫൈനലില്‍ സെറീനയുടെ എതിരാളി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തന്റെ കിരീടപ്പോരാട്ടത്തില്‍ വിജയം കൈവരിച്ചത്. സ്‌കോര്‍ 6-3, 6-3.

Serena Williams

17-ാം വയസ്സിലാണ് സെറീന വില്യംസ് ആദ്യമായി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. ടെന്നീസിന്റെ ലോകത്ത് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ ഹാട്രിക് കിരീടം നേട്ടം കൂടി നോക്കിയാല്‍ ആറാം തവണയാണ് യുഎസ് ഓപ്പണ്‍ സെറീനയുടെ കൈകളില്‍ ഇരിക്കുന്നത്.

ഗ്രാന്‍സ്ലാം കിരീട നേട്ടങ്ങളുടെ കാര്യ.ത്തില്‍ സെറീന ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടത്തിലാണ്. മാര്‍ട്ടിന നവരത്തിലോവയും ക്രിസ് എവര്‍ട്ടിനും ഒപ്പം. 18 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ്....

ഈ സീസണില്‍ അത്ര മികച്ചതായിരുന്നില്ല സെറീനയുടെ പ്രകടനം. ലോക ഒന്നാം നമ്പര്‍ എന്ന പേരുണ്ടായിരുന്നെങ്കിലും പല പ്രമുഖ ടൂര്‍ണമെന്റുകളിലും അവസാന റൗണ്ടുകളിലെത്താന്‍ പോലും സെറീനക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സ്വന്തം നാട്ടില്‍ നടന്ന പോരാട്ടത്തില്‍ കിരീടം നേടി തിരിച്ചെത്താന്‍ സെറീനക്ക് കഴിഞ്ഞു.

Story first published: Monday, September 8, 2014, 14:21 [IST]
Other articles published on Sep 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+