Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍ വനിതാ ഫൈനല്‍; ചരിത്രമെഴുതാന്‍ സെറീനയും ഒസാക്കയും ഏറ്റുമുട്ടും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസ് ജപ്പാന്റെ നവോമി ഒസാക്കയെ നേടിടും. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ മാഡിസണ്‍ കീസിനെ തോല്‍പപ്പിച്ചാണ് ഒസാക്ക ഫൈനലിലെത്തിയതെങ്കില്‍ സെമിയില്‍ ലാത്വിയന്‍ താരം അനസ്തസിജ സെവസ്തോവയെ തോല്‍പ്പിച്ചാണ് സെറീന കലാശപ്പോരാട്ടത്തിനര്‍ഹതനേടിയത്.

Naomi Osaka-sereena

അനസ്തസിജയെ 6-3, 6-0 എന്നിങ്ങനെ നേരിട്ട സെറ്റുകള്‍ക്ക് അനായാസമാണ് സെറീന മറികടന്നത്. ഇതോടെ 24 ഗ്രാന്‍സ്ലാമെന്ന ക്രിസ് എവേര്‍ട്ടിന്റെ ലോകറെക്കോര്‍ഡിനൊപ്പമെത്താന്‍ ഈ 36-കാരിക്ക് ഒരു വിജയത്തിന്റെ മാത്രം മതി. അമ്മയായശേഷം ആദ്യ ഗ്രാന്‍ഡ്സ്ലാം നേടുകയെന്ന സ്വപ്‌നനേട്ടത്തിനരികിലുമാണ് സെറീന. സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ തനിക്കത് സാധിക്കുമെന്ന് സെറീന പ്രതികരിച്ചു.

നേരത്തെ ഏതെങ്കിലുമൊരു ഗ്രാന്‍ഡ്സ്ലാം സെമിയില്‍ കടക്കുന്ന ആദ്യ ജപ്പാന്‍ വനിതാ താരമെന്ന ബഹുമതി സ്വന്തമാക്കിയ ഒസാക്ക ഫൈനലലിലെത്തി മറ്റൊരു നേട്ടത്തിനുകൂടി അര്‍ഹയായി. ഗ്രാന്‍ഡ്സ്ലാം നേടി ചരിത്രത്തില്‍ ഇടംനേടാനുള്ള സുവര്‍ണാവസരംകൂടി ഒത്തുവന്നിരിക്കുകയാണ് ഒസാക്കയ്ക്ക്. മാഡിസണ്‍ കീസിനെ 6-2, 6-4 എന്ന നിലയിലാണ് ഒസാക്ക മുട്ടുകുത്തിച്ചത്.

ഇരുപതുകാരിയായ ഒസാക്കയും മുപ്പത്തിയാറുകാരിയായ സെറീനയും തമ്മിലുള്ള പോരാട്ടത്തിനാണ് യുഎസ് ഓപ്പണ്‍ കാത്തിരിക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ സെറീനയുമായി കളിക്കുന്നത് തന്റെ സ്വപ്‌നമായിരുന്നെന്ന് ഒസാക്ക പറഞ്ഞു. ഇരുവരും ആധികാരിക ജയം നേടി കുതിപ്പ് നടത്തിയതിനാല്‍ ശക്തമായ ഏറ്റമുമുട്ടലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Friday, September 7, 2018, 11:21 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+