Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരവിലെ കിരീടം അകലെ; റോജേഴ്‌സ് കപ്പില്‍ വൈല്‍ഡ് കാര്‍ഡുമായി സെറീന

ന്യൂയോര്‍ക്ക്: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ സെറീന വില്യംസിന് വൈല്‍ഡ് കാര്‍ഡിലൂടെ പ്രവേശനം. അടുത്തമാസം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സെറീന പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നുതവണ റോജേഴ്‌സ് കപ്പില്‍ ചാമ്പ്യനായിരുന്ന സെറീന 2014നുശേഷം ആദ്യമായാണ് വീണ്ടും മത്സരിക്കാനെത്തുന്നത്.

serenawilliams

സപ്തംബറില്‍ കുട്ടിക്ക് ജന്മം നല്‍കിയ സെറീന ടെന്നീസിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ്. വിംബിള്‍ഡണില്‍ ഫൈനല്‍വരെയെത്തി കിരീടം നേടുമെന്ന തോന്നലുളവാക്കിയെങ്കിലും ജയിക്കാനായില്ല. റോജേഴ്‌സ് കപ്പിലൂടെ ഒരു കിരീടമെങ്കിലും നേടി ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് താരം.

മാര്‍ച്ചിലാണ് സെറീന കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, മാസ്റ്റേഴ്‌സ് കപ്പില്‍ മൂന്നാം റൗണ്ടില്‍ തോറ്റു. ഇതിനുശേഷവും റാക്കറ്റ് ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത താരം മാസങ്ങള്‍ക്കുശേഷം 30 റാങ്കിനുള്ളില്‍ ഇടം പിടിക്കുകയും ചെയ്തു. റോജേഴ്‌സ് കപ്പില്‍ 2001, 2011, 2013 വര്‍ഷങ്ങളില്‍ സെറീന ചാമ്പ്യനായിരുന്നു. ലോക റാങ്കിങ്ങിലെ മുന്‍നിര താരങ്ങള്‍ കളിക്കുമെന്നതിനാല്‍ ഒരിക്കല്‍ക്കൂടി കിരീടം നേടാന്‍ കടുത്ത പരീക്ഷണമായിരിക്കും സെറീനയ്ക്ക് നേരിടേണ്ടിവരിക.

Story first published: Wednesday, July 25, 2018, 14:20 [IST]
Other articles published on Jul 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+