Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസ് റാണി സെറീനാ വില്യംസിന് സ്വന്തം നാട്ടില്‍ കരിയറിലെ നാണംകെട്ട തോല്‍വി

ന്യൂയോര്‍ക്ക്: 23 വര്‍ഷം 23 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ടെന്നീസ് ലോകം അടക്കിവാണ അമേരിക്കയുടെ സെറീനാ വില്യംസ് കരിയറിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. സിലിക്കണ്‍ വാലി ക്ലാസിക്ക് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ജൊഹാന്നാ കോണ്ടയാണ് സെറീനയെ തകര്‍ത്തുവിട്ടത്. സ്‌കോര്‍ 6-1, 6-0.

serena-williams

1995ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ തുടക്കമിട്ട സെറീന ഇന്നേവരെ ഒരു മത്സരത്തിലും രണ്ടു ഗെയിമുകള്‍ നേടാതെ തോറ്റിട്ടില്ല. എന്നാല്‍, ഫോമില്ലായ്മമൂലം വലയുന്ന താരം സ്വന്തം നാട്ടില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ നാട്ടുകാരുടെ മുന്നിലാണ് കരിയറിലെ ഏറ്റവും മോശം തോല്‍വി ഏറ്റുവാങ്ങിയത്. മത്സരത്തിലുടനീളം സെറീനയുടെ നിഴല്‍മാത്രമാണ് കാണാനായത്.

തോല്‍വിയില്‍ എല്ലാ ക്രഡിറ്റും സെറീന എതിരാളിക്ക് നല്‍കി. മനോഹരമായാണ് അവര്‍ കളിച്ചത്. തനിക്ക് ഒരു സാധ്യതപോലും തുറന്നുതന്നില്ല. തിരിച്ചുവരവിനായി താന്‍ ശ്രമിച്ചെങ്കിലും ജൊഹാന്ന കളം നിറഞ്ഞു കളിച്ചു. ഇത്തരമൊരു തോല്‍വി തനിക്ക് ആദ്യമാണെന്നും ഇത് മറ്റൊരു അനുഭവം തനിക്ക് തന്നെന്നും മത്സരത്തെക്കുറിച്ച് സെറീന വിലയിരുത്തി.

Story first published: Wednesday, August 1, 2018, 14:08 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+