വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്കേറ്റവരെല്ലാം തിരിച്ചുവരുന്നു; ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തീപാറും

ലണ്ടന്‍: വരാനിരിക്കുന്ന വര്‍ഷം ടെന്നീസ് ലോകത്ത് കൂടുതല്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ നടക്കുമെന്ന് ഉറപ്പുനല്‍കി മുന്‍നിര താരങ്ങള്‍. ഈ വര്‍ഷം പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ക്ക് മങ്ങലേറ്റിരുന്നെങ്കില്‍ ജനുവരിയില്‍ ആദ്യ ഗ്രാന്‍സ്ലാം മുതല്‍ 2019 കൂടുതല്‍ ടെന്നീസ് പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്ന് ഉറപ്പിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വരുന്നത് ഡല്‍ഹിയുടെ ഐപിഎല്‍!! ലേലത്തിന് മുമ്പ് തന്നെ ഡബിള്‍ സ്‌ട്രോങ്... ലേലം കഴിഞ്ഞാല്‍ ആര് തടയും?വരുന്നത് ഡല്‍ഹിയുടെ ഐപിഎല്‍!! ലേലത്തിന് മുമ്പ് തന്നെ ഡബിള്‍ സ്‌ട്രോങ്... ലേലം കഴിഞ്ഞാല്‍ ആര് തടയും?

സെറീന വില്യംസ്, റാഫേല്‍ നദാല്‍, ആന്‍ഡി മറെ തുടങ്ങിയവരാണ് മടങ്ങിവരവ് അറിയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായശേഷം സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിച്ചിട്ടില്ല. 2017ലെ അവസാന ടൂര്‍ണമെന്റിനുശേഷം അവര്‍ ഇക്കുറി വീണ്ടും പ്രതീക്ഷകളുമായി ഇറങ്ങുകയാണ്. 2018ല്‍ സെറീന വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും തിരിച്ചെത്തിയിരുന്നു. യുഎസ് ഓപ്പണ്‍ ഫൈനലിലെത്തി അതിശയിപ്പിക്കുകയും ചെയ്തു.

serenawilliams

നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന നൊവാക്ക് ദ്യോക്കോവിച്ച് അത്യുജ്വലമായി തിരിച്ചുവന്ന വര്‍ഷം കൂടിയാണ് 2018. ആന്‍ഡി മറെ, നദാല്‍ എന്നിവരുടെ പരിക്കും ദ്യോക്കോവിച്ചിന്റെ കുതിപ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മുതല്‍ ഇരുവരും തിരിച്ചെത്തുന്നതോടെ പുരുഷ പോരാട്ടങ്ങള്‍ കൂടുതല്‍ കടുപ്പമേറിയതാകും. അലക്‌സാണ്ടര്‍ സ്വെരേവിനെപ്പോലുള്ള യുവതാരങ്ങളുടെ കുതിപ്പിനും 2019 സാക്ഷിയാകുമെന്നാണ് കരുതപ്പെടുന്നത്.
Story first published: Friday, December 7, 2018, 18:09 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X