Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്മയായശേഷം കളിമികവ് നഷ്ടപ്പെട്ടോ?; സെറീന വില്യംസ് മാഡ്രിഡ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങി

മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം അമേരിക്കയുടെ സെറീന വില്യംസിന് കളിക്കളത്തില്‍ അത്ര നല്ല കാലമല്ല. അമ്മയായശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന താരത്തിന് അത് അത്ര എളുപ്പമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മുന്‍ അനുഭവങ്ങള്‍. ഇത്തവണ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്നേ സെറീന പിന്‍വാങ്ങിയിരിക്കുകയാണ്.

ഇരുപത്തിമൂന്നുതവണ ഗ്രാന്റ്സ്ലാം ടൈറ്റിലുകള്‍ നേടി ഇതിഹാസ തുല്യമായ കളി ജീവിതമായിരുന്നു സെറീനയുടേത്. കഴിഞ്ഞ സപ്തംബറില്‍ സെറീന ഒരു കുട്ടിക്ക് ജന്മം നല്‍കിയതിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ആവസാന 32ല്‍ ഇടം പിടിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

serena

മിയാമി ഓപ്പണില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്താവുകയും ചെയ്തു. മാഡ്രിഡില്‍ കളിമണ്‍ കോര്‍ട്ടില്‍ കളിക്കാനിറങ്ങുമെന്നായിരുന്നു സെറീന സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന് ഒരാഴ്ച ശേഷിക്കെ പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. കൂടുതല്‍ മികച്ച പരിശീലനത്തിനായാണ് ടൂര്‍ണമെന്റില്‍ കളിക്കാതിരിക്കുന്നത് എന്നാണ് വിശദീകരണം.

അമ്മയായതിനുശേഷം പൂര്‍ണ ശാരീരിക ക്ഷമതയോടെ കളിക്കാന്‍ സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല. വലിയ ടൂര്‍ണമെന്റികളില്‍ കളിക്കാനായി കടുത്ത പരിശീലനം ആവശ്യമാണ്. ഇതിനായി തത്കാലം മാറി നില്‍ക്കുകയാണെന്നാണ് സെറീന മാഡ്രഡ് ഓപ്പണ്‍ സംഘാടകരെ അറിയിച്ചിരിക്കുന്നത്.

Story first published: Thursday, May 3, 2018, 19:19 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+