ഫ്രഞ്ച് ഓപ്പണില്‍ തോല്‍വി ഭയം; ഷറപ്പോവയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് സെറീന പിന്‍മാറി
പാരീസ്: മൂന്നുതവണ ചാമ്പ്യനായിരുന്ന സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ മരിയ ഷറപ്പോവയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് പിന്‍മാറി. കായികലോകം ഉറ്റുനോക്കിയ മത്സരത്തിന് തൊട്ടു മുന്‍പായിരുന്നു സെറീനയുടെ പിന്മാറ്റം. കൈയ്യിലെ പരിക്കാണ് പിന്മാറ്റത്തിന് കാരണമായി പറയുന്നതെങ്കിലും 14 വര്‍ഷത്തിനുശേഷം ഷറപ്പോവയില്‍നിന്നും തോല്‍വി ഏറ്റുവാങ്ങിയേക്കുമെന്ന നാണക്കേടോര്‍ത്താണ് സെറീനയുടെ പിന്മാറ്റമെന്നാണ് സൂചന.

വനിതാ ടെന്നീസിലെ ബദ്ധവൈരികളായി അറിയപ്പെടുന്ന സെറീനയും ഷറപ്പോവയും തമ്മിലുള്ള ഏറ്റുമുട്ടലിന് ലോകമെങ്ങുമുള്ള ടെന്നീസ് പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. പഴയ ഫോമിന്റെ നിഴല്‍മാത്രമായ സെറീനയെ ഷറപ്പോവ 14 വര്‍ഷത്തിനുശേഷം തോല്‍പ്പിക്കുമെന്ന അഭ്യൂഹം പടര്‍ന്നതും ഇരുവരും തമ്മിലുള്ള പോരാട്ടം ശ്രദ്ധപിടിച്ചുപറ്റി.
2004 വിംബിള്‍ഡണ്‍ ഫൈനലിലാണ് ഷറപ്പോവ അവസാനമായി സെറീനയെ തോല്‍പ്പിച്ചത്. ഈ മത്സരത്തിനുശേഷം സെറീന തന്നെ വെറുക്കുന്നുണ്ടെന്നും ഒരിക്കലും ആ തോല്‍വി മറക്കില്ലെന്നും ഷറപ്പോവ പറഞ്ഞിരുന്നു. പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ 18 മത്സരങ്ങളിലും ഷറപ്പോവയ്ക്ക സെറീനയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പാരീസില്‍ ഷറപ്പോവ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
അതേസമയം, അമ്മയായശേഷം കളിക്കളത്തിലേക്ക് വീറോടെ മടങ്ങിയെത്തിയ സെറീന അഭിമാനത്തോടുകൂടിയാണ് മടങ്ങുന്നത്. പൂര്‍ണമായും ശാരീരിക ക്ഷമത നേടാന്‍ കഴിയാതിരുന്ന അവര്‍ക്ക് മടങ്ങിവരവിലെ ആദ്യ ഗ്രാന്‍സ്ലാമില്‍ തന്നെ തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ ജയിക്കാനായി എന്നത് നേട്ടമാണ്. ലോകമെങ്ങുമുള്ള അമ്മമാര്‍ക്ക് പ്രചോദനമാകുന്നതാണ് സെറീനയുടെ പോരാട്ടവീര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications