ടെന്നിസ് റാണിക്ക് പങ്കാളിയെ കിട്ടി, കോര്‍ട്ടിലേക്കല്ല ജീവിതത്തിലേക്ക്, ലോകമറിഞ്ഞത് കവിതയിലൂടെ!!
ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ റാണിയെന്നു വിലയിരുത്തപ്പെടുന്ന അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസ് വിവാഹക്കോര്‍ട്ടിലേക്ക്. റെഡ്ഡിറ്റെന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിന്‍റെ സഹ സ്ഥാപകന്‍ കൂടിയായ അലെക്‌സ് ഒഹാനിയനാണ് സെറീനയുടെ പ്രതിശ്രുധ വരന്‍.
തങ്ങള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സെറീന അറിയിച്ചു. റെഡ്ഡിറ്റ് വെബ്‌സൈറ്റില്‍ തന്‍റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെയാണ് അമേരിക്കന്‍ താരം ഇതു പുറത്തുവിട്ടത്. ഒഹാനിയന്‍റെ വിവാഹ അഭ്യര്‍ഥന താന്‍ സ്വീകരിക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. സെറീന വിവാഹത്തിനു സമ്മതം മൂളിയതോടെ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയായി താന്‍ മാറിയെന്ന് ഒഹാനിയനും പോസ്റ്റ് ചെയ്തു.

സെറീനയേക്കാള്‍ രണ്ടു വര്‍ഷം ഇളയതാണ് ഒഹാനിയന്‍. സെറീനയ്ക്ക് 35ഉം ഒഹാനിയന് 33ഉം ആണ് പ്രായം. വിവാഹ തിയ്യതിയെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

വിവാഹിതയാവുന്ന സെറീനയെ ഡബ്ല്യുടിഎ (വനിതാ ടെന്നിസ് അസോസിയേഷന്‍) ട്വിറ്റര്‍ അക്കൗണ്ടിലൂടെ അഭിനന്ദിച്ചു. ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരുവരുടെയും ചിത്രങ്ങളും ഡബ്ല്യുടിഎ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരിയറില്‍ നിരവധി ഡബ്ല്യുടിഎ കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സെറീന.

മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന കരിയറാണ് സെറീനയുടേത്. വിവിധ ടൂര്‍ണമെന്‍റുകളിലായി 71 സിംഗിള്‍സ് കിരീടങ്ങള്‍ താരം ഇതുവരെ വാരിക്കൂട്ടിക്കഴിഞ്ഞു.

ആധുനിക ടെന്നിസില്‍ ഏറ്റവുമധികം ഗ്രാന്‍റ്സ്ലാം കിരീടങ്ങള്‍ നേടിയ മുന്‍ ജര്‍മന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫിനൊപ്പമാണ് നിലവില്‍ സെറീനയുടെ സ്ഥാനം. 22 ഗ്രാന്‍റ്സ്ലാമുകള്‍ താരത്തിന്‍റെ പേരിലുണ്ട്. രണ്ടെണ്ണം കൂടി നേടിയാല്‍ എക്കാലത്തെയും വലിയ റെക്കോഡിനുടമയായ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം സെറീനയെത്തും.

ഏറ്റവുമധികം കാലം ലോക ടെന്നിസ് റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിച്ച സ്‌റ്റെഫി ഗ്രാഫിന്‍റെ തന്നെ റെക്കൊഡിനൊപ്പവും സെറീനയെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി 186 ആഴ്ചകളാണ് താരം തലപ്പത്തു നിന്നത്. ഈ വര്‍ഷം സപ്തംബറില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ സെറീനയെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications