വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെറീന തിരിച്ചു വരുന്നു; ഫ്രഞ്ച് ഓപ്പണില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് ടെന്നീസിലേക്ക് മടങ്ങിവരുന്നു. അമ്മയായശേഷം പൂര്‍ണ ശാരീരിക ക്ഷമതയോടെ കളിക്കളത്തില്‍ ശോഭിക്കാന്‍ കഴിയാതെ പിന്‍വലിഞ്ഞ താരം ഫ്രഞ്ച് ഓപ്പണില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായാണ് തിരിച്ചുവരാനൊരുങ്ങുന്നത്. മുപ്പത്തിയാറുകാരിയായ സെറീന ആദ്യമായി കളിക്കാനിറങ്ങിയതും ഇതേ കളിമണ്‍ കോര്‍ട്ടിലാണ്.

നേരത്തെ, മാഡ്രിഡ് ഓപ്പണില്‍ നിന്നും സെറീന പിന്‍വാങ്ങിയിരുന്നു. ശരീരികക്ഷമത വീണ്ടെടുക്കുന്നതിനായുള്ള പരിശീലനത്തിനായിരുന്നു പിന്‍വാങ്ങലെന്ന് പിന്നീടവര്‍ വ്യക്തമാക്കി. റോളണ്ട് ഗാരോസില്‍ ഒരിക്കല്‍ക്കൂടി അവര്‍ കിരീടം നേടിയാല്‍ ടെന്നീസ് ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോര്‍ഡിനൊപ്പമാകും.

serenawilliams

എന്നാല്‍, ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന സെറീനയ്ക്ക് അത് എളുപ്പമാകില്ല. ഈ വര്‍ഷം നാല് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ കോര്‍ട്ടിലിറങ്ങിയത്. 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനിറങ്ങിയശേഷം അവര്‍ മറ്റൊരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലും പങ്കെടുത്തിട്ടുമില്ല.

അതേസമയം, താന്‍ വെറുതെ മടങ്ങിവരുന്നതല്ല, ജയിക്കാന്‍ വേണ്ടിയാണ് എത്തുന്നതെന്ന സെറീനയുടെ വാക്കുകള്‍ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണ്. സെറീനയ്ക്ക് എന്തും സാധിക്കുമെന്നും അവര്‍ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനാകുമെന്നും പരിശീലകന്‍ പാട്രിക് മൗറേട്ടോഗ്ലൂവും ഉറപ്പിക്കുന്നു. എന്തായാലും, സെറീനയുടെ മടങ്ങിവരവില്‍ കിരീടത്തിനായി കാത്തിരിക്കുകയാണ് അവരുടെ ആരാധകരും കുടുംബവും. ഫ്രഞ്ച് ഓപ്പണില്‍ അത് സാധിച്ചാല്‍ ടെന്നീസിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാകും സെറീന വില്യംസും.

Story first published: Monday, May 21, 2018, 17:35 [IST]
Other articles published on May 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X