യുഎസ് ഓപ്പണില്‍ ചരിത്രമെഴുതി സെറീന വില്യംസ്; 100 വിജയങ്ങളുമായി അമേരിക്കന്‍ താരം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വിജയങ്ങള്‍ കുറിച്ച് അമേരിക്കന്‍ താരം സെറീന വില്യംസ്. ഇത്തവണ മികച്ച ഫോമില്‍ കളിക്കുന്ന താരം ചൈനയുടെ വാങ് ക്വിയാങ്ങിനെ 6-1, 6-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ നൂറാം വിജയം സ്വന്തമാക്കി. കേവലം 44 മിനിറ്റുകൊണ്ടാണ് സെറീന സെമി ഫൈനലിലേക്കുള്ള മത്സരം പൂര്‍ത്തിയാക്കിയത്.
മുന്‍ അമേരിക്കന്‍ താരവും ലോക ഒന്നാം നമ്പറുമായിരുന്ന ക്രിസ് എവേര്‍ട്ട് മാത്രമാണ് സെറീനയ്ക്ക് മുന്‍പ് ടൂര്‍ണമെന്റില്‍ 100 വിജയങ്ങള്‍ എത്തിപ്പിടിച്ചത്. ഒരു മത്സരം കൂടി ജയിച്ചാല്‍ എവര്‍ട്ടിന്റെ വിജയങ്ങള്‍ക്കൊപ്പമെത്താനും സെറീനയ്ക്ക് കഴിയും. താനൊരിക്കലും ഇത്തരമൊരു നേട്ടത്തിലെത്തുമെന്ന് കതുപ്പെട്ടിരുന്നില്ലെന്ന് മത്സരശേഷം സെറീന പറഞ്ഞു. ഇത് ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും അവര്‍ വ്യക്തമാക്കി.

ഇതുവരെ ഞാനെത്തിയത് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ്. കഠിനാധ്വാനത്തിന്റെ ഫലമാണ് താന്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍. പാഷനോടുള്ള അടങ്ങാത്ത അഭിനവേശവും പ്രണയവും എന്നെ ഞാനാക്കുന്നു. ഏറെ ദൂരം ഇനിയും പോകാനുണ്ടെന്ന് മനസ് പറയുന്നു. വിജയങ്ങള്‍ തനിക്ക് മുന്നിലുണ്ടാകുമെന്നും സെറീന പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീന പരാജയപ്പെട്ടിരുന്നു. ആ മത്സരത്തില്‍ അമ്പയറുമായി തര്‍ക്കിച്ച താരം വിവാദത്തിലകപ്പെടുകയും ചെയ്തു. ഇത്തവണ സെറീന കിരീടം നേടാനുള്ള സാധ്യത ഏറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications