Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസ്, മറിയ ഷറപ്പോവ ക്വാര്‍ട്ടര്‍ പോരാട്ടം

മെല്‍ബണ്‍: ടെന്നിസ് ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിയുമായ മറിയ ഷറപ്പോവയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടും.

പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ മാര്‍ഗരീത്ത ഗാസ്പര്യനെ മറികടന്നാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ ജയം. വളരെ അനായാസമായാണ് സെറീന ജയിച്ച് കയറിയത്. സ്‌കോര്‍: 6-2, 6-1.

ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് താരം ബെലീന്ദ ബെന്‍കിക്കിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടേയും ജയം. സ്‌കോര്‍: 7-5, 7-5.

Sharapova and Serina

കഴിഞ്ഞ ഗ്രാന്‍ഡ്സ്ല്യാം ഫൈനലില്‍ ഷറപ്പോവയെ തോല്‍പ്പിച്ചാണ് സെറീന കിരീടം ചൂടിയത്. ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണമാത്രമാണ് ഷറപ്പോവയ്ക്ക് ജയിക്കാനായത്.

എന്നാല്‍ തന്റെ എതിരാളി ആരാണെന്നത് പ്രശ്‌നമല്ലെന്നും തന്റെ കളിയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ഷറപ്പോവ പറഞ്ഞു.

Story first published: Sunday, January 24, 2016, 13:12 [IST]
Other articles published on Jan 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+