Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു മരണത്തെ മുഖാമുഖം കണ്ടു!! രക്ഷപ്പെട്ടത് അദ്ഭുതകരമായി... സെറീനയുടെ വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: താന്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ അമേരിക്കന്‍ ടെന്നീസ് റാണി സെറീന വില്ല്യംസ് ഭീതിയോടെയാണ് ഓര്‍ക്കുന്നത്. പ്രസവശേഷം ആറാഴ്ചയോളം താന്‍ ചികില്‍സയില്‍ കഴിഞ്ഞെന്നു സെറീന വെളിപ്പെടുത്തി. കഴിഞ്ഞ സപ്തംബറിലാണ് അമേരിക്കന്‍ സൂപ്പര്‍ താരം മകള്‍ക്കു ജന്‍മം നല്‍കിയത്. മകള്‍ ഒൡപിയക്കു ജന്‍മം നല്‍കിയ ശേഷം തനിക്കു പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നതായി സെറീന നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്നത്തെ സംഭവങ്ങളെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം വിശദമാക്കുകയായിരുന്നു.

1

സിസേറിയനിലൂടെയാണ് മകള്‍ ഒളിംപിയക്ക് ജന്‍മം നല്‍കിയത്. എന്നാല്‍ ഇതിനു ശേഷമാണ് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടായത്. ശക്തമായ ചുമയെത്തുടര്‍ന്ന് സിസേറിയന്‍ ചെയ്ത തന്റെ ശരീരഭാഗത്തെ മുറിവുകളിലെ തുന്നലുകള്‍ ചിലയിടത്തു വിട്ടുപോയതായും തുടര്‍ന്നു തന്നെ വീണ്ടും ശസ്ത്രക്രിയക്കു വിധേയയാക്കിയെന്നും സെറീന വെളിപ്പെടുത്തി. ഇതിനു ശേഷം ആറാഴ്ചയോളം താന്‍ കിടത്തത്തില്‍ തന്നെയായിരുന്നുവെന്നും താരം പറയുന്നു.

2

ഡോക്ടര്‍മാരുടെയും മറ്റു മെഡിക്കല്‍ സംഘങ്ങളുടെയും അത്രയും വലിയ ശ്രദ്ധ ലഭിച്ചതിനാലാണ് താന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നു സെറീന പറയുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്ന് അവര്‍ക്കു നന്നായി അറിയാം. എന്നാല്‍ തനിക്കു ലഭിച്ചതുപോലെ ഒരു പരിരക്ഷ മറ്റുള്ളവര്‍ക്കും ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും 36 കാരി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 21, 2018, 20:24 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+