Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോദി പറഞ്ഞു, ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ സാനിയ സമ്മതിച്ചു

ദില്ലി: ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് കട്ടായം പറഞ്ഞ ടെന്നീസ് താരം സാനിയ മിര്‍സ ഒടുവില്‍ തീരുമാനം മാറ്റി. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സാനിയ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കടുത്ത തീരുമാനത്തില്‍ നിന്ന് സാനിയ പിന്‍മാറാന്‍ കാരണമെന്തെന്നല്ലേ... അതാണ് നമോ മാജിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം സാനിയ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് താരം തീരുമാനം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയ സാനിയയെ അഭിനന്ദിക്കാനാണ് മോദി കൂടിക്കാഴ്ചയൊരുക്കിയതെന്നാണ് പറയുന്നത്. എങ്കിലും ഈ കൂടിക്കാഴ്ചയാണത്രെ സാനിയയുടെ തീരുമാനം മാറ്റിയത്.

സാനിയയും മോദിയും

സാനിയയും മോദിയും

യുഎസ് ഓപ്പണില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ സാനിയ മിര്‍സയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂഴിക്കാഴ്ച നടത്തുന്നു.

മോദി പറഞ്ഞു, സാനിയ കേട്ടു

മോദി പറഞ്ഞു, സാനിയ കേട്ടു

പ്രൊഫഷണല്‍ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നായിരുന്നു സാനിയ ആദ്യം പറഞ്ഞിരുന്നത്. മോദിയെ കണ്ടതിന് ശേഷം തീരുമാനം മാറ്റി.

മോദിയുടെ അഭിനന്ദനം

മോദിയുടെ അഭിനന്ദനം

യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയ സാനിയയെ മോദി അപ്പോള്‍ തന്നെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു.

പാകിസ്താന്റെ മരുമകള്‍...

പാകിസ്താന്റെ മരുമകള്‍...

തെലങ്കാന സംസ്ഥാനത്തിന്റെ അംബാസഡറായി സാനിയെ നിയോഗിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. സാനിയ പാകിസ്താന്റെ മരുമകളാണെന്നാണ് ബിജെപി നേതാവ് അന്ന് വിശേപ്പിച്ചത്.

ഇന്ത്യക്കാരി

ഇന്ത്യക്കാരി

മരുമകള്‍ പ്രയോഗത്തില്‍ ദു:ഖിതയായ സാനിയ താന്‍ ഇന്ത്യാക്കാരിയെന്നതില്‍ അഭിമാനിക്കുന്നു എന്നാണ് മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ ഒരു ടിവി അഭിമുഖത്തിനിടെ സാനിയ പൊട്ടിക്കരയുക പോലും ചെയ്തു.

എന്നിട്ടും...

എന്നിട്ടും...

ഇന്ത്യക്കാരിയെന്നതില്‍ അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടും ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാനിയ തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

യുഎസ് ഓപ്പണില്‍ മറുപടി

യുഎസ് ഓപ്പണില്‍ മറുപടി

തന്നെ പാകിസ്താന്റെ മരുമകള്‍ എന്ന് വിളിച്ചവര്‍ക്ക് യുഎസ് ഓപ്പണിലെ കിരീടനേട്ടത്തോടെ സാനി പരസ്യമായി മറുപടി നല്‍കിയിരുന്നു.

Story first published: Saturday, September 13, 2014, 12:34 [IST]
Other articles published on Sep 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+