Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹന്‍ ബോപണ്ണയ്ക്ക് പുതിയ പങ്കാളി; വരാനിരിക്കുന്ന സീസണില്‍ ദിവിജ് ശരണ്‍; ലക്ഷ്യം ഒളിമ്പിക്‌സ്

ദില്ലി: ഇന്ത്യയുടെ ഡബിള്‍സ് ടെന്നീസ് സ്‌പെഷലിസ്റ്റ് രോഹന്‍ ബോപണ്ണയ്ക്ക് വരാനിരിക്കുന്ന സീസണില്‍ പുതിയ പങ്കാളി. ഇന്ത്യയുടെ തന്നെ ദിവിജ് ശരണ്‍ ആയിരിക്കും തനിക്കൊപ്പം കളിക്കുകയെന്ന് ബോപണ്ണ വ്യക്തമാക്കി. 2020ലെ ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയാണ് ഇരുവരും ഒരുമിക്കുന്നതെന്നാണ് സൂചന. ഇരുവരും ചേര്‍ന്ന സഖ്യം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിത്തന്നിരുന്നു.
കംഗാരുക്കളെ വട്ടം കറക്കി അശ്വിന്‍... ഇന്ത്യ തിരിച്ചടിക്കുന്നു, ഓസീസിന്റെ നാല് വിക്കറ്റ് കൊയ്തു
എടിപി പൂനെ, സിഡ്‌നി, ഓസ്‌ട്രേലിയിന്‍ ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളിലൂടെയാണ് ബോപണ്ണ ദിവിജിനൊപ്പം പുതിയ തുടക്കം കുറിക്കുക. ദിവസങ്ങള്‍മാത്രം ഒപ്പം കളിച്ചിട്ടും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞതാണ് ദിവിജിനെ പങ്കാളിയാക്കാന്‍ ബോപണ്ണയെ പ്രേരിപ്പിച്ചത്. സ്വന്തം രാജ്യത്തുതന്നെയുള്ള കളിക്കാരനെ പങ്കാളിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ബോപണ്ണ പറഞ്ഞു. 2012ല്‍ മഹേഷ് ഭൂപതിക്കൊപ്പം കളിച്ചത് അവസ്മരണീയമാണെന്നും ബോപണ്ണ പറയുന്നുണ്ട്.

bopanna

ഇന്ത്യന്‍ ഓയില്‍ താരങ്ങളായ ബോപണ്ണയും ദിവിജും കമ്പനിയില്‍നിന്നും സാമ്പത്തിക പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഏഷ്യന്‍ ഗെയിംസിന് മുന്‍പ് സര്‍ക്കാര്‍ ധനസഹായം ഏറെ ഗുണം ചെയ്തിരുന്നു. കമ്പനിയില്‍ നിന്നുള്ള സാമ്പത്തിക സഹായം പരിശീലനത്തിനും മറ്റും ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്. സ്വന്തം രാജ്യക്കൊരനൊപ്പം പങ്കാളിയാകുന്നത് ഒരുമിച്ച് പരിശീലനം നടത്താനുംമറ്റും ഗുണെചെയ്യും. മികച്ചൊരു ഡബിള്‍സ് ടീമായി വളരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബോപണ്ണ പറഞ്ഞു.

Story first published: Friday, December 7, 2018, 10:05 [IST]
Other articles published on Dec 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+