ഫെഡററും സെറീനയും ടെന്നീസ് ചരിത്രത്തില്‍ ആദ്യമായി ഏറ്റുമുട്ടി; മത്സരശേഷം സെല്‍ഫിയും
പെര്‍ത്ത്: ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെട്ട റോജര്‍ ഫെഡററും സെറീന വില്യസും ഇതാദ്യമായി ഏറ്റുമുട്ടി. ഹോപ്മാന്‍ കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സിലായിരുന്ന ഇതിഹാസങ്ങളുടെ പോരാട്ടം. സ്വിറ്റ്‌സര്‍ലന്‍ഡിനായി ഫെഡറര്‍ക്കൊപ്പം ബെലിന്‍ഡ ബെന്‍സിച്ചായിരുന്നു കൂട്ടാളി. അമേരിക്കയ്ക്കുവേണ്ടി സെറീനയും ഫ്രാന്‍സെസ് തിയാഫോയും ഇറങ്ങി. മത്സരത്തില്‍ 4-2, 4-3 എന്ന സ്‌കോറില്‍ സ്വിസ് സംഘം വിജയിച്ചു.
ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സിഡ്‌നിയിലെ ചരിത്രം കോലിപ്പടയുടെ ഉറക്കം കളയും!! ഓസീസിന് പ്രതീക്ഷിക്കാം
നേരത്തെ സിംഗിള്‍സില്‍ ഫെഡററും സെറീനയും തങ്ങളുടെ മത്സരം ജയിച്ചിരുന്നു. മത്സരശേഷം ഫെഡറര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് സെറീന മടങ്ങിയത്. ജീവിതത്തില്‍ ഒരിക്കല്‍മാത്രമെന്നാണ് ഏറ്റുമുട്ടലിനെക്കുറിച്ച് ഫെഡറര്‍ നേരത്തെ പ്രതികരിച്ചത്. രസകരമായ മത്സരമായിരുന്നു സെറീനയുമായുണ്ടായതെന്ന് അദ്ദേഹം മത്സരശേഷം പറഞ്ഞു. മത്സരം ഞാന്‍ ഏറെ ആസ്വദിച്ചു. വലിയ ബഹുമതിയാണ്. അവരുടെ സെര്‍വുകള്‍ കരുത്തുറ്റതാണെന്നും ചാമ്പ്യനാണ് സെറീനയെന്നും ഫെഡറര്‍ പറഞ്ഞു.

ഫെഡറര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനുള്ള സന്തോഷത്തിലാണ് താനെന്നാണ് മത്സരത്തിന് മുന്‍പ് സെറീന പ്രതികരിച്ചത്. മത്സരശേഷം സെറീന സെല്‍ഫിയെടുക്കുകയും ചെയ്തു. ടൂര്‍ണമെന്റിനായി വലിയ തയ്യാറെടുപ്പ് നടത്താന്‍ പറ്റിയില്ലെന്ന് സെറീന പറഞ്ഞു. ഫെഡറര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications