കളിച്ചു ഞെട്ടിച്ചു, ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ച് റോജര്‍ ഫെഡറര്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം സുമിത് നാഗലിനെ കായിക ലോകം ആദ്യം ഗൗനിച്ചിരുന്നില്ല. കളി തുടങ്ങി ആദ്യ സെറ്റില്‍ 0-2 എന്ന നിലയില്‍ പിന്നിലാവുക കൂടി ചെയ്തതോടെ നാഗലിനെ കുറിച്ചുള്ള മുന്‍വിധികള്‍ ശരിയാണെന്നു ടെന്നീസ് പ്രേമികളും കരുതി. പക്ഷെ തൊട്ടുപിന്നാലെ ഫെഡറര്‍ ഞെട്ടി. ഒപ്പം ആരാധകരും.

4-6 എന്ന സ്‌കോറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ സുമിത് നാഗല്‍ ആദ്യ സെറ്റില്‍ അട്ടിമറിച്ചു. ടെന്നീസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരിന്ത്യന്‍ താരം റോജര്‍ ഫെഡറര്‍ക്കെതിരെ സെറ്റ് സ്വന്തമാക്കുന്നത്. രണ്ടു മണിക്കൂറും അന്‍പതും മിനിറ്റും നീണ്ടുനിന്നു ഫെഡററും നാഗലും തമ്മിലെ പോരാട്ടം. ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് ബാക്കിയുള്ള സെറ്റുകള്‍ മുഴവന്‍ കീഴടക്കിയാണ് ഫെഡറര്‍ മറുപടി നല്‍കിയത്. സ്‌കോര്‍: 4-6, 1-6, 2-6, 4-6.

എന്തായാലും തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് സുമിത് നാഗലിന്റെ മടക്കം. 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം കുറിച്ച ഫെഡറര്‍ക്കെതിരെ യാതൊരു പരിഭ്രമവും കൂടാതെ ഇന്ത്യന്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞു; ടെന്നീസ് ലോകത്ത് പേരറിയിക്കാനും സാധിച്ചു. നാഗലിനെതിരെ ജയിച്ചെങ്കിലും ഇന്ത്യന്‍ യുവതാരത്തിന്റെ പോരാട്ട വീര്യത്തെ പ്രകീര്‍ത്തിക്കാന്‍ സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ മടിച്ചില്ല.

ഉറപ്പുള്ള കരിയറാണ് സുമിത് നാഗലിനെ കാത്തിരിക്കുന്നതെന്ന് ഫെഡറര്‍ മത്സരശേഷം അഭിപ്രായപ്പെട്ടു. മികവിനെ കുറിച്ചുള്ള പൂര്‍ണ ബോധ്യം നാഗലിനുണ്ട്. ഒപ്പം കളിയിലുടനീളം സ്ഥിരത പുലര്‍ത്താനും താരത്തിന് സാധിക്കുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഇക്കാര്യം ഏവരും കണ്ടതാണ്. തീര്‍ച്ചയായും ഉറപ്പുള്ള കരിയറാണ് സുമിത് നാഗലിനെ കാത്തിരിക്കുന്നത് — റോജര്‍ ഫെഡറര്‍ വ്യക്തമാക്കി.
യുഎസ് ഓപ്പണ്‍; മരിയ ഷറപ്പോവയ്ക്ക് തോല്‍വി, സെറീന വില്യംസ് രണ്ടാം റൗണ്ടില്‍, ദ്യോക്കോവിച്ചിനും ജയം

തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയും നാഗലില്‍ കാണാന്‍ കഴിഞ്ഞില്ല. യുഎസ് ഓപ്പണ്‍ പോലുള്ള സ്വപ്‌ന ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ മിക്ക താരങ്ങള്‍ക്കും ആകാംക്ഷയുണ്ടാവും. സമ്മര്‍ദ്ദമുണ്ടാവും. എന്നാല്‍ തനിക്കെതിരെ കളത്തിലിറങ്ങിയ നാഗലില്‍ ഇതു രണ്ടും കണ്ടില്ല. സമ്മര്‍ദ്ദം നിഴലിക്കാതെ കളിക്കാന്‍ ഇന്ത്യന്‍ താരത്തിനായെന്ന് ഫെഡറര്‍ സാക്ഷ്യപ്പെടുത്തി.
കളിമണ്‍ കോര്‍ട്ടിലെ തന്ത്രങ്ങള്‍ നാഗലില്‍ പ്രതിഫലിക്കുന്നുണ്ട്. പന്തിനെ തേടിപ്പിടിക്കാനുള്ള താരത്തിന്റെ അസാമാന്യ മെയ്‌വഴക്കവും ഫെഡറര്‍ പ്രത്യേകം പരാമര്‍ശിച്ചു. ഹരിയാനയിലെ ജാഝര്‍ സ്വദേശിയാണ് 24 -കാരനായ സുമിത് നാഗല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications