യുഎസ് ഓപ്പണ്‍; മരിയ ഷറപ്പോവയ്ക്ക് തോല്‍വി, സെറീന വില്യംസ് രണ്ടാം റൗണ്ടില്‍, ദ്യോക്കോവിച്ചിനും ജയം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ ദിനം ആതിഥേയതാരം സെറീന വില്യംസിന് ജയം. മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയെ തോല്‍പ്പിച്ചാണ് സെറീന രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 6-1, 6-1. ആദ്യ റൗണ്ടില്‍തന്നെ സൂപ്പര്‍ പോരാട്ടം നടക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും സെറീനയ്‌ക്കെതിരെ ഫോമിലേക്കുയരാന്‍ ഷറപ്പോവയ്ക്ക് കഴിഞ്ഞില്ല. രണ്ട് സെറ്റിലും സെറീന എതിരാളിയെ നിഷ്പ്രഭമാക്കി.
ആദ്യദിനം കളിക്കിറങ്ങിയ പ്രമുഖര്‍ അട്ടിമറികൂടാതെ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. നൊവോക് ദ്യോക്കോവിച്ച് സ്‌പെയിനിന്റെ കാര്‍ബല്ലേസിനെ 6-4, 6-1, 6-4 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് കുതിപ്പ് തുടങ്ങി. ജാപ്പനീസ് താരം കെയ് നിഷികോരിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അര്‍ജന്റീനയുടെ ട്രങ്കിലിറ്റി മത്സരത്തിനിടെ പിന്മാറിയതോടെയാണ് നിഷികോരി അടുത്ത റൗണ്ടിലെത്തിയത്. നിഷികോരി മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു എതിരാളി പരിക്കുമൂലം പിന്മാറിയത്.

വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ വീനസ് വില്യംസും ആദ്യ മത്സരത്തില്‍ ജയിച്ചു. സെങ് സെയ്‌സായിയെയാണ് വില്യംസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-0. എലിയ സ്വിറ്റോലിനയും ജയം കണ്ടെത്തി. വിറ്റ്‌നി ഒസ്‌വിഗ്വെയെ 6-1, 7-5 എന്ന സ്‌കോറിന് എലിയ കീഴ്‌പ്പെടുത്തി. ആദ്യ ദിനത്തില്‍ റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും കളിക്കിറങ്ങുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications