Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാളം തെറ്റാതെ ഫെഡ് എക്‌സ്പ്രസ്... അനായാസ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: ലോക ഒന്നാംറാങ്കുകാരനും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരവുമായ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍വെല്‍സ് മാസ്റ്റേഴ്‌സ് ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. നാലാംറൗണ്ടില്‍ ഫ്രഞ്ച് താരം ജെറമി വാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തുരത്തിയത്. നിലവിലെ ചാംപ്യന്‍ കൂടിയായ സ്വിസ് സൂപ്പര്‍ താരം കളിയുടെ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു.

1

ചാര്‍ഡിയെ 7-5, 6-4നാണ് ഫെഡറര്‍ കെട്ടുകെട്ടിച്ചത്. മല്‍സരം ഒരു മണിക്കൂറും 22 മിനിറ്റും കൊണ്ട് അവസാനിച്ചു. ഫസ്റ്റ് സെര്‍വില്‍ ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഫെഡറര്‍ ജയത്തിലേക്കു കുതിച്ചെത്തിയത്. കരിയറില്‍ ഇത് അഞ്ചാം തവണയാണ് അദേഹം ഈ നേട്ടം കൈവരിക്കുന്നത്. ഈ സീസണില്‍ ഫെഡറര്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ 15ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

2

ദക്ഷിണ കൊറിയയുടെ ച്യുങ് ഹ്യുനാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം. അന്നു കൊറിയന്‍ താരത്തെ തോല്‍പ്പിച്ച് മുന്നേറിയാണ് ഫെഡറര്‍ വീണ്ടുമൊരു ഗ്രാന്റ്സ്ലാമില്‍ കിരീടമുയര്‍ത്തിയത്. ഫെഡറര്‍ അന്ന് 6-1, 5-2നു ലീഡ് ചെയ്തു നില്‍ക്കെ കാലിനേറ്റ പരിക്കുമൂലം ഹ്യുന്‍ പിന്‍മാറുകയായിരുന്നു.

Story first published: Thursday, March 15, 2018, 14:34 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+