മാഡ്രിഡ് ഓപ്പണ്‍; കളിമണ്‍ കോര്‍ട്ടില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ഫെഡറര്‍
മാഡ്രിഡ്: ദീര്‍ഘകാലം കളിമണ്‍ കോര്‍ട്ടില്‍നിന്നും വിട്ടുനിന്ന ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെ 6-2, 6-3 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. കേവലം 52 മിനിറ്റുകൊണ്ട് ഫെഡറര്‍ മത്സരവിജയം നേടി. മൂന്നുവര്‍ഷത്തിനുശേഷമാണ് ഫെഡറര്‍ കളിമണ്‍ കോര്‍ട്ടില്‍ മത്സരിക്കാനിറങ്ങുന്നത്.

കാല്‍മുട്ടിനേറ്റ പരിക്കാണ് ക്ലേ കോര്‍ട്ടില്‍നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് മത്സരശേഷം താരം പറഞ്ഞു. തിരിച്ചുവരില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മത്സരം ശരിയായി ആസ്വദിച്ചെന്നും കളിമണ്‍ കോര്‍ട്ടിലെ വഴുക്കല്‍ ഇപ്പോള്‍ തനിക്ക് വഴങ്ങുന്നുണ്ടെന്നും താരം പറഞ്ഞു. മറ്റു കോര്‍ട്ടുകളില്‍നിന്നും ഭിന്നമായി കളിമണ്‍ കോര്‍ട്ടിലെ വഴുക്കലാണ് ഫെഡററെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും അകറ്റിയത്.
അവര്‍ വെറും കടലാസു പുലികള്‍; കോലിയേയും ബാംഗ്ലൂരിനേയും ട്രോളി മുന്‍ ഉടമ വിജയ് മല്യ
ലോക ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചും മാഡ്രിഡില്‍ ജയിച്ചുകയറി. അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-4, 6-2 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്‌സ് അപ്പ് ഡൊമനിക് തീമും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മറ്റൊരു അമേരിക്കന്‍ താരം റെയ്‌ലി ഒപ്ലെക്ക മത്സരത്തിനിടയില്‍ പിന്മാറുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications