Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവര്‍ വെറും കടലാസു പുലികള്‍; കോലിയേയും ബാംഗ്ലൂരിനേയും ട്രോളി മുന്‍ ഉടമ വിജയ് മല്യ

കോലിയേയും ബാംഗ്ലൂരിനേയും ട്രോളി മുന്‍ ഉടമ വിജയ് മല്യ

ബാംഗ്ലൂര്‍: ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോലിയേയും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനേയും പരിഹസിച്ച് മുന്‍ ഉടമ വിജയ് മല്യ. സീസണില്‍ 11 പോയന്റുമായി പോയന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്താണ് ബാംഗ്ലൂര്‍. വമ്പന്‍ കളിക്കാരുമായി ഇറങ്ങിയ ടീം ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്.

vijaymallya-virat

കഴിഞ്ഞദിവസം വിരാട് കോലി ആരാധകരോട് പിന്തുണയ്ക്ക് നന്ദി പറഞ്ഞിരുന്നു. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്ന് കളിക്കാര്‍ക്കും ആരാധകര്‍ക്കുമെല്ലാം വാക്കുതരികയാണെന്നും കോലി പറഞ്ഞു. ഇതിന് പിന്നാലെയാണ് ടീമിനെതിരെ മുന്‍ ഉടമ രംഗത്തെത്തിയത്. ടീമിന്റെ മോശം പ്രകടനത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വിജയ് മല്യയുടെ ട്വീറ്റ്.

ബാംഗ്ലൂര്‍ എല്ലായിപ്പോഴും മികച്ച കളിക്കാരുള്ളവരാണ്, എന്നാല്‍ കടലാസില്‍ മാത്രമാണെന്ന് മല്യ പറഞ്ഞു. എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാണ് അവരെന്നും മല്യ പരിഹസിച്ചു. ഐപിഎല്ലില്‍ എല്ലാ വര്‍ഷവും വലിയ ടീമുമായി എത്തുന്നവരാണ് ആര്‍സിബി. എന്നാല്‍, 12 സീസണിലും ടീമിന് ആരാധകരെ തൃപ്തിപ്പെടുത്തി കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ടീമിന്റെ മുന്‍ ഉടമയായ മല്യ നേരത്തെ കളികള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. ബാങ്കുകളില്‍ കോടികളുടെ കടബാധ്യതവരുത്തി ലണ്ടനിലേക്ക് നാടുവിട്ട ഇദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നില്ല.

Story first published: Wednesday, May 8, 2019, 11:22 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+