Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ഫൈനല്‍സ്; ആദ്യ മത്സരത്തില്‍ റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാംനമ്പര്‍താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ജപ്പാന്‍താരം കെയ് നിഷികോരിയാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6(7-4), 6-3. സീസണ്‍ അവസാനത്തില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ടൂര്‍ണമെന്റില്‍ നേരത്തെ ആറു തവണ ചാമ്പ്യനായിരുന്നു ഫെഡറര്‍. അനാവശ്യ പിഴവുകളാണ് താരത്തിന് ഇക്കുറി ആദ്യ മത്സരത്തില്‍ തോല്‍വിക്കിടയാക്കിയത്.

ഓസ്‌ട്രേലിയയില്‍ കളി മാറും!! ഹിറ്റ്മാന്റെ മുന്നറിയിപ്പ്... ജയസാധ്യതകളെക്കുറിച്ച് രോഹിത്
ആദ്യ സെറ്റില്‍ രണ്ടു താരങ്ങളും ബുദ്ധിമുട്ടിയെന്ന് ഫെഡറര്‍ പിന്നീട് പറഞ്ഞു. തനിക്കായിരുന്നു എതിരാളിയേക്കാള്‍ മികച്ച അവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ അത് മുതലാക്കാനായില്ല. രണ്ടാം സെറ്റില്‍ നന്നായി തുടങ്ങിയെങ്കിലും നിര്‍ഭാഗ്യവശാല്‍ കളിയില്‍ ഫോം നിലനിര്‍ത്താനായില്ല. ലീഡെടുക്കുക പ്രധാനമായിരുന്നു. മത്സരത്തിന്റെ ഒടുവില്‍ തിരിച്ചുവരാനായില്ലെന്നും ഫെഡറര്‍ പറഞ്ഞു.

rogerfederer

അടുത്തിടെ ഷാങ്ഹായിയിലും, പാരീസ് മാസ്റ്റേഴ്‌സിലും ഫെഡറര്‍ നിഷികോരിയെ തോല്‍പ്പിച്ചിരുന്നു. സാധാരണഗതിയില്‍ ശാന്തസ്വഭാവക്കാരനായിരുന്ന ഫെഡറര്‍ക്ക് ഇത്തവണ അമ്പയറുടെ വാണിങ്ങും ലഭിച്ചു. 20 അനാവശ്യ പിഴവുകളാണ് കളിയില്‍ ഫെഡറര്‍ വരുത്തിയത്. ആദ്യ സെറ്റിലെ ടൈ ബ്രേക്കില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടായിരുന്നു ഫെഡറര്‍ കളിച്ചത്.

ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും തോറ്റിരുന്നതിനാല്‍ ഇക്കുറി ആക്രമിച്ചു കളിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് നിഷികോരി പറഞ്ഞു. തന്റെ പദ്ധതി ഫലം കാണുകയും ചെയ്തു. ഫെഡററുടെ പിഴവുകളും തനിക്ക് തുണയായെങ്കിലും നന്നായാണ് കളിച്ചതെന്നും താരം വ്യക്തമാക്കി. ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഡൊമനിക് തീമിനെ 6-3, 7-6(12-10) എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Story first published: Monday, November 12, 2018, 11:38 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+