Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ കളി മാറും!! ഹിറ്റ്മാന്റെ മുന്നറിയിപ്പ്... ജയസാധ്യതകളെക്കുറിച്ച് രോഹിത്

ജയസാധ്യതകളെക്കുറിച്ച് രോഹിത് ശർമ | Oneindia Malayalam

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ഹാപ്പിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.

ഇനി ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ളത്. വിന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിന, ടി20 പരമ്പകള്‍ സ്വന്തമാക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. വിന്‍സീനിനെതിരായ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഓസ്‌ട്രേലിയയില്‍ കളിക്കണമെന്ന് രോഹിത് ടീമംഗങ്ങളോട് ആവശ്യപ്പെട്ടു.

സന്തോഷം നല്‍കുന്ന പ്രകടനം

സന്തോഷം നല്‍കുന്ന പ്രകടനം

വിരാട് കോലിക്കു വിശ്രമം നല്‍കിയതോടെയാണ് ടി20 പരമ്പരയില്‍ രോഹിത്തിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. പരമ്പരയില്‍ ടീമിന് സമ്പൂര്‍ണ ജയം സമ്മാനിച്ച് അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. പ്രത്യേകിച്ചും ഫീല്‍ഡിങില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഹിറ്റ്മാന്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും വെല്ലുവിളി

ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും വെല്ലുവിളി

ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും വെല്ലുവിളി തന്നെയാണ്. ഒരു ടീമെന്ന നിലയിലും താരമെന്ന നിലയിലും ശരിക്കും പരീക്ഷിക്കപ്പെടുന്ന പര്യടനം കൂടിയായിരിക്കും ഓസ്‌ട്രേലിയയിലേതെന്നു രോഹിത് പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്താല്‍ മാത്രമേ അവിടെ പ്രതീക്ഷയ്ക്കു വകയുള്ളൂ. വിന്‍ഡീസിനെതിരേ പരമ്പര നേടാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ടീമെന്ന നിലയില്‍ ഈ പ്രകടനം ഓസ്‌ട്രേലിയയില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

പര്യടനം കഠിനമാവും

പര്യടനം കഠിനമാവും

വിന്‍ഡീസിനെതിരേ കഴിഞ്ഞ പരമ്പര പോലെയാവില്ല ഓസീസ് പര്യടനം. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ഇപ്പോള്‍ നടത്തിയതു പോലെയുള്ള പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്കു അവിടെയും നേട്ടം കൊയ്യാന്‍ കഴിയുമെന്നും രോഹിത് ചൂണ്ടിക്കാട്ടി.
ഓസീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുന്നത്. നവംബര്‍ 21നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. പിന്നീട് നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കൂടി ഇന്ത്യ ഓസീസിനെതിരേ കളിക്കുന്നുണ്ട്.

Story first published: Monday, November 12, 2018, 10:10 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+