ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 'ആരാ? എവിടുന്നാ?', റോജര്‍ ഫെഡററെ സെക്യൂരിറ്റിക്കാര്‍ സ്റ്റേഡിയത്തില്‍ തടഞ്ഞു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനിടെ ഇതിഹാസതാരം റോജര്‍ ഫെഡററെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞു. ആറുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ഫെഡററെ ലോക്കര്‍ റൂമില്‍ കയറും മുന്‍പാണ് സെക്യൂരിറ്റിക്കാര്‍ തടഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പ്രവേശിക്കാന്‍ സാധ്യമല്ലെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ നിലപാട്.ഫെഡറര്‍ക്കൊപ്പം കോലിയും ഭാര്യയും; ചിത്രത്തിന് 3 ഇതിഹാസങ്ങളെന്ന ക്യാപ്ഷനും; ആരാധകര്‍ക്ക് കലിപ്പ്
ഫെഡററെ ലോക്കര്‍ റൂമിന് മുന്‍പില്‍ സെക്യൂരിറ്റി തടഞ്ഞുനിര്‍ത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. നടന്നുവരുന്ന താരത്തോട് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. കൈയ്യില്‍ കാര്‍ഡില്ലാതിരുന്ന ഫെഡറര്‍ യാതൊരു എതിര്‍പ്പും കൂടാതെ തന്റെ ഒപ്പമുണ്ടായിരുന്നവരെ അവിടെ കാത്തു നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ എത്തി കാര്‍ഡ് കാട്ടിയയുടനെ ഇരുവരെയും കടത്തിവിടുകയും ചെയ്തു.

രണ്ടു ദിവസത്തിന് മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ്. ഇത്രയും പ്രശസ്തനായ ഒരു താരത്തെ തടഞ്ഞുനിര്‍ത്തിയത് ഉദ്യോഗസ്ഥന്റെ തെറ്റാണെന്ന് ചിലര്‍ വിമര്‍ശിച്ചു. അതേസമയം, എത്ര ഉന്നതനായാലും ജോലിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥന് ചിലര്‍ പിന്തുണയും നല്‍കി. തടഞ്ഞുനിര്‍ത്തിയിട്ടും യാതൊരു എതിര്‍പ്പും കാട്ടാത്ത ഫെഡറര്‍ക്കുമുണ്ട് കൈയ്യടി. ഏഴാം കിരീടം ലക്ഷ്യമിട്ട് കളിക്കുന്ന ഫെഡറര്‍ ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications