വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫെഡറര്‍ക്കൊപ്പം കോലിയും ഭാര്യയും; ചിത്രത്തിന് 3 ഇതിഹാസങ്ങളെന്ന ക്യാപ്ഷനും; ആരാധകര്‍ക്ക് കലിപ്പ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നേരില്‍ കാണാനായി എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് സ്റ്റേഡിയത്തില്‍ ഇരിക്കുന്ന സെല്‍ഫിയും പുറത്തുവിട്ടു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഔദ്യോഗിക വെബ്‌സൈറ്റും മറ്റൊരു ചിത്രം പുറത്തുവിട്ടിട്ടുണ്ട്.

ഐ ലീഗ്: ഇഞ്ചുറിടൈമില്‍ ജയം കൈവിട്ട് ഗോകുലം... സമനില സമ്മതിച്ചത് മിനെര്‍വയ്‌ക്കെതിരേഐ ലീഗ്: ഇഞ്ചുറിടൈമില്‍ ജയം കൈവിട്ട് ഗോകുലം... സമനില സമ്മതിച്ചത് മിനെര്‍വയ്‌ക്കെതിരേ

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം കോലിയും അനുഷ്‌കയും നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. മൂന്ന് ഇതിഹാസങ്ങള്‍ എന്ന് ഇതിന് അടിക്കുറിപ്പും നല്‍കി. എന്നാല്‍, ക്രിക്കറ്റ്, ടെന്നീസ് ആരാധകര്‍ക്ക് ഈ കാപ്ഷനോട് യോജിപ്പില്ല. രണ്ട് ലെജന്റുകള്‍ക്കൊപ്പം അനുഷ്‌കയെയും ഉള്‍പ്പെടുത്തിയതാണ് അവര്‍ക്ക് രസിക്കാതിരുന്നത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് നന്നായി പ്രതികരിക്കാനും അവര്‍ മടിച്ചില്ല.

virat

വിരാട് കോലിക്കൊപ്പം ഓസ്‌ട്രേലിയന്‍ പരമ്പരയുടെ തുടക്കം മുതല്‍ അനുഷ്‌കയും കൂടെയുണ്ട്. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും കോലിക്കും ടീം ഇന്ത്യയ്ക്കും പിന്തുണയുമായി അനുഷ്‌ക സ്റ്റേഡിയത്തിലെത്താറുമുണ്ട്. ഓസ്‌ട്രേലിയയില്‍വെച്ച് ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. നേരത്തെ ഇംഗ്ലണ്ടില്‍വെച്ച് ടീം ഇന്ത്യയുടെ ഒരു ഫോട്ടോയില്‍ അനുഷ്‌കയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇപ്പോഴത്തെ സംഭവത്തോടെ അനുഷ്‌ക ഓസ്‌ട്രേലിയയിലും വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.

Story first published: Saturday, January 19, 2019, 18:10 [IST]
Other articles published on Jan 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X