Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

French Open: 'ക്ലേയില്‍ തെന്നാതെ നദാല്‍', 14ാം സിംഗിള്‍സ് കിരീടം, 22ാം ഗ്രാന്റ്സ്ലാം

1

പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് നദാലിന്റെ കിരീട നേട്ടം. കന്നി ഗ്രാന്റ്സ്ലാം മോഹിച്ചെത്തിയ റൂഡിന് ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് നദാല്‍ ജയിച്ചു കയറിയത്. സ്‌കോര്‍ 6-3, 6-3, 6-0. ആദ്യ രണ്ട് സെറ്റിലും അല്‍പ്പമെങ്കിലും പൊരുതാന്‍ റൂഡിനായെങ്കിലും മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെയാണ് നദാല്‍ വിജയം പിടിച്ചത്.

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ 14ാം കിരീടമാണിത്. കൂടാതെ 22ാം ഗ്രാന്റ്സ്ലാം കിരീടവും. കഴിഞ്ഞ 13 തവണയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയപ്പോള്‍ കിരീടം നേടിയ പാരമ്പര്യം റൂഡിന് മുന്നിലും നദാന്‍ അടിയറവ് പറഞ്ഞില്ല. ഗ്രാന്റ് സ്ലാം നേട്ടത്തില്‍ തന്റെ മുഖ്യ എതിരാളികളായ നൊവാക് ജോക്കോവിച്ചിനെക്കാളും റോജര്‍ ഫെഡററേക്കാളും രണ്ട് പടി മുന്നിലെത്താനും നദാലിനായി.

1

സെമിയില്‍ സൂപ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് റാഫേല്‍ നദാല്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യ സെറ്റ് നദാല്‍ നേടി രണ്ടാം സെറ്റ് ടൈ ബ്രേക്കറിലേക്കെത്തിയപ്പോഴാണ് സ്വരേവിന് പരിക്കേറ്റത്. ഇതോടെ സ്വരേവ് പിന്മാറുകയും നദാലിന് ഫൈനല്‍ ടിക്കറ്റ് ലഭിക്കുകയുമായിരുന്നു. അദ്ദേഹം കളിക്കുന്ന 30ാം ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇന്നത്തേത്. അതേ സമയം മറ്റൊരു സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ 3-6, 6-4, 6-2, 6-2 എന്ന സ്‌കോറിനാണ് കാസ്പര്‍ റൂഡ് തോല്‍പ്പിച്ചത്. ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വെക്കാരനെന്ന റെക്കോഡും റൂഡ് സ്വന്തം പേരിലാക്കി.

2

ഈ സീസണില്‍ നദാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്ലാം കിരീടമാണിത്. പരിക്കും മോശം ഫോമും വേട്ടയാടിയിരുന്ന താരം ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും മുത്തമിട്ടു. 2009ന് ശേഷം ആദ്യമായാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. ഫ്രഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായി അഞ്ച് തവണയും നാല് തവണയും അദ്ദേഹം ചാമ്പ്യനായിട്ടുണ്ട്. 2005ലായിരുന്നു ആദ്യ കിരീട നേട്ടം. 2006, 2007, 2008 എന്നീ വര്‍ഷങ്ങളിലും ഫ്രഞ്ച് ഓപ്പണില്‍ അദ്ദേഹം മുത്തമിട്ടു.

3

പിന്നീട് 2010 മുതല്‍ 2014വരെയും അദ്ദേഹം കിരീടത്തില്‍ മുത്തമിട്ടു. 2015ലും 2016ലും കിരീടം നഷ്ടമായെങ്കിലും 2017 മുതല്‍ 2020വരെ വീണ്ടും തുടര്‍ച്ചയായി കിരീടം നേടി. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. യുഎസ് ഓപ്പണില്‍ നാല് തവണയും വിംബിള്‍ഡണില്‍ രണ്ട് തവണയും അദ്ദേഹം കിരീടം നേടിയിട്ടുണ്ട്.

Story first published: Sunday, June 5, 2022, 21:19 [IST]
Other articles published on Jun 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+