കിരീടമില്ലെങ്കിലും റാങ്കിങിലെ കിങ് നദാല്‍ തന്നെ... ഒന്നാംറാങ്ക് കാത്തു, ഒസാക്കയ്ക്കും നേട്ടം
മാഡ്രിഡ്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം കൈവിട്ടുപോയെങ്കിലും ടെന്നീസ് ലോക റാങ്കിങില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. പുതുതായി പ്രഖ്യാപിച്ച എടിപി റാങ്കിങില്‍ അദ്ദേഹം ഒന്നാംസ്ഥാനത്തു തുടരുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററാണ് രണ്ടാംസ്ഥാനത്ത്. യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തോടെ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് മൂന്നു സ്ഥാനങ്ങളില്‍ കയറി മൂന്നാം റാങ്കിലെത്തി. യുഎസ് ഓപ്പണ്‍ റണ്ണറപ്പായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് നാലാംസ്ഥാനത്തുള്ളത്.

അതേസമയം, വനിതാ സിംഗിള്‍സ് റാങ്കിങില്‍ പുതിയ യുഎസ് ഓപ്പണ്‍ ജേതാവും ജപ്പാനീസ് താരവുമായ നവോമി ഒസാക്ക മികച്ച മുന്നേറ്റമാണ് നടത്തിയത്. കരിയറില്‍ ആദ്യമായി താരം റാങ്കിങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. 12 സ്ഥാനങ്ങള്‍ മുന്നേറിയ ഒസാക്ക ഇപ്പോള്‍ ഏഴാം റാങ്കിലെത്തി.

അമേരിക്കയുടെ ഇതിഹാസ താരവും മുന്‍ ചാംപ്യനുമായ സെറീന വില്ല്യംസിനെ ഫൈനലില്‍ അട്ടിമറിച്ചാണ് ഒസാക്ക കരിയറിലെ ആദ്യ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടത്. 23 ഗ്രാന്റ്സ്ലാമുകള്‍ക്കു അവകാശിയായ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാക്ക തുരത്തുകയായിരുന്നു. ഇതോടെ ഗ്രാന്റ്സ്ലാ സ്വന്തമാക്കുന്ന ആദ്യ ജപ്പാനീസ് താരമെന്ന റെക്കോര്‍ഡും ഒസാക്ക തന്റെ പേരിലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications