Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടിലെ 'രാജകുമാരന്‍', വിരമിക്കല്‍ പ്രഖ്യാപിച്ച് നദാല്‍; അറിയണം ഈ കൗതുക കാര്യങ്ങള്‍

കളിമണ്‍കോര്‍ട്ടിലെ ഒരേയൊരു രാജാവാണ് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണില്‍ കിരീടങ്ങള്‍ വാരിക്കൂട്ടി പകരംവെക്കാനില്ലാത്ത പ്രതിഭാസമായി മാറിയ നദാല്‍ തന്റെ ടെന്നിസ് കരിയറിന് വിരാമമിട്ടിരിക്കുകയാണ്. 22 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തം പേരിനോട് ചേര്‍ത്താണ് നദാല്‍ റാക്കറ്റ് താഴെവെക്കുന്നത്. സമീപകാലത്തായി പരിക്ക് തളര്‍ത്തുന്ന നദാല്‍ 38ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡേവിസ് കപ്പ് കളിച്ചാവും നദാലിന്റെ ഔദ്യോഗികമായ പടിയിറക്കം. 92 എടിപി കിരീടങ്ങളും 36 മാസ്‌റ്റേഴ്‌സ ടൈറ്റില്‍സും നേടിയ നദാല്‍ നാല് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളിലും കിരീടം നേടിയ താരങ്ങളിലൊരാളാണ്. പ്രായവും പരിക്കും തളര്‍ത്തുന്നതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വൈകാരികമായ വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച നദാലിനെക്കുറിച്ച് അറിയേണ്ട ചില കൗതുകകരമായ കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

എട്ടാം വയസില്‍ കിരീടം നേടി

വളരെ ചെറുപ്പത്തില്‍ തന്നെ ടെന്നിസിലേക്കെത്തിയ താരമാണ് നദാല്‍. മൂന്ന് വയസുള്ളപ്പോള്‍ തന്നെ നദാലിനെ അദ്ദേഹത്തിന്റെ അങ്കിള്‍ ടെന്നിസിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് കൈകൊണ്ടും ഷോട്ട് കളിക്കാന്‍ അസാധ്യ മികവുള്ള താരങ്ങളിലൊരാളായിരുന്നു നദാല്‍. ഇത് തിരിച്ചറിഞ്ഞ് അങ്കിളാണ് ആദ്യം നദാലിനെ പ്രോത്സാഹിപ്പിച്ചതും പരിശീലനം നല്‍കിയതും. എട്ടാം വയസില്‍ അണ്ടര്‍ 12 റീജിനല്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് നദാല്‍ വിജയിച്ചു. 15ാം വയസില്‍ പ്രൊഫഷനല്‍ ടെന്നിസിലേക്കെത്തിപ്പെടാന്‍ നദാലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ചെറുപ്പത്തില്‍ നിന്ന് ടെന്നിസിലെ എടിപി റാങ്കിങ്ങില്‍ ആദ്യ 100ലേക്കെത്താന്‍ നദാലിന് സാധിച്ചു. വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇപ്പോഴും നദാലിന്റെ പേരിലാണ്. പിന്നീടങ്ങോട്ട് ടെന്നിസില്‍ സജീവമായ നദാല്‍ പല ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു.

rafael nadal

19ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍

കളിമണ്‍ കോര്‍ട്ടില്‍ അസാധ്യ മികവ് കാട്ടുന്ന നദാലിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ 19ാം വയസിലായിരുന്നു. ഈ ടൂര്‍ണമെന്റില്‍ത്തന്നെ കിരീടം നേടിയാണ് നദാല്‍ ഞെട്ടിച്ചത്. പിന്നീട് സുവര്‍ണ്ണ വര്‍ഷങ്ങളായിരുന്നു നദാലിന്റെ മുന്നിലുണ്ടായിരുന്നത്. 2005ല്‍ 16 തുടര്‍ മത്സരങ്ങള്‍ ജയിച്ച് കൈയടി നേടാന്‍ നദാലിന് സാധിച്ചു. മോന്റി കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം തുടര്‍ച്ചയായി എട്ട് തവണ സ്വന്തമാക്കി നദാലിന് സാധിച്ചിട്ടുണ്ട്. റാഫേല്‍ നദാലിന്റെ പേരില്‍ ഒരു ഛിന്നഗ്രഹമുണ്ട്. 2003ലാണ് ഇത് കണ്ടെത്തിയത്.

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ മികവിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണയാണ് നദാല്‍ കിരീടം നേടിയത്. 14 ഗ്രാന്റ്സ്ലാം കിരീടങ്ങളും ഫ്രഞ്ച് ഓപ്പണിലാണ് നദാല്‍ നേടിയത്. 2022ലും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായി. വിംബിള്‍ഡണില്‍ രണ്ട് തവണയും യുഎസ് ഓപ്പണില്‍ നാല് തവണയും കിരീടം നേടാന്‍ നദാലിന് സാധിച്ചിട്ടുണ്ട്. ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നദാല്‍ എപ്പോഴും മികവ് കാട്ടിയിട്ടുണ്ട്.

2008ലെ വിംബിള്‍ഡന്‍ ഫൈനല്‍ ചരിത്രം

2008ലെ വിംബിള്‍ഡന്‍ ഫൈനല്‍ ഇന്നും ചരിത്രമാണ്. വിംബിള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സമയം നീണ്ടുനിന്ന ഫൈനല്‍ എന്ന റെക്കോഡ് നദാലും റോജര്‍ ഫെഡററും തമ്മില്‍ നടന്നതാണ്. നാല് മണിക്കൂറും 48 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നദാല്‍ കിരീടം നേടിയത്. ടെന്നിസിനൊപ്പം തന്നെ നദാല്‍ ഫുട്‌ബോളിനെയും സ്‌നേഹിച്ചിരുന്നു.

റയല്‍ മാഡ്രിഡാണ് നദാലിന്റെ ഇഷ്ട ക്ലബ്ബ്. ടെന്നിസ് മത്സരങ്ങള്‍ക്കിറങ്ങുന്നതിന് മുമ്പ് നദാല്‍ ചൂടുവെള്ളത്തില്‍ കുളിക്കും. ഇത് അദ്ദേഹത്തിന്റെ വിചിത്ര ശീലങ്ങളിലൊന്നാണ്. ഇരുട്ടിനേയും നായ്ക്കളേയും പേടിയുള്ളയാളാണ് നദാല്‍.

Story first published: Thursday, October 10, 2024, 17:13 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+