ഈ വര്‍ഷം ഗംഭീരമെന്ന് നദാല്‍; അടുത്തവര്‍ഷം എതിരാളികള്‍ക്ക് മുന്നറിയിപ്പ്

മാഡ്രിഡ്: പരിക്ക് വേട്ടയാടിയ വര്‍ഷമാണെങ്കിലും 2018 തന്നെ സംബന്ധിച്ചിടത്തോളം ഗംഭീരമാണെന്ന് ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍. വരാനിരിക്കുന്ന വര്‍ഷത്തെ പ്രതീക്ഷയോടെ കാണുന്ന താരം കൂടുതല്‍ കിരീടങ്ങള്‍ നേടാമെന്നും കണക്കുകൂട്ടുന്നു. ഒരു ഗ്ലാന്‍ഡ്സ്ലാമും മൂന്നു മാസ്‌റ്റേഴ്‌സ് കിരീടങ്ങളും നേടിയ നദാല്‍ വര്‍ഷാവസാനമാണ് പരിക്കേറ്റ് വിശ്രമത്തിലായത്.
ഇതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; ഏഷ്യന്‍ കപ്പിനെത്തിയ ഇന്ത്യന്‍ ടീമിന് പുതിയ കിറ്റ് ലഭിച്ചില്ല
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ലോക രണ്ടാം റാങ്കുകാരനാകുകയെന്നത് ചെറിയ കാര്യമല്ലെന്ന് നദാല്‍ പറഞ്ഞു. ഫ്രഞ്ച് ഓപ്പണ്‍, മോണ്ടെ കാര്‍ലോ, ബാഴ്‌സലോണ, റോം, ടൊറന്റോ കിരീടങ്ങള്‍ നദാല്‍ നേടിയിരുന്നു. ഇത്രയും നേട്ടമുണ്ടായൊരു വര്‍ഷം അത്രമോശമല്ലെന്നാണ് സ്പാനിഷ് താരത്തിന്റെ വിലയിരുത്തല്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കുമിടയില്‍ ഇത്രയും കിരീടങ്ങള്‍ വിലമതിക്കാനാകാത്തതാണ്. അടുത്തവര്‍ഷവും വിജയക്കുതിപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ പറഞ്ഞു.

nadal

സപ്തംബറില്‍ യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ പരിക്കുമൂലം പിന്മാറിയ നദാല്‍ പിന്നീട് കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ തിരിച്ചുവരാനാണ് ശ്രമം. തിരിച്ചുവരവ് ആവേശത്തോടെയാണ് കാണുന്നതെന്നാണ് 17 ഗ്ലാന്‍ഡ്സ്ലാമിനുടമയായ നദാല്‍ പറയുന്നത്. 32-ാം വയസിലും ചെറുപ്പത്തിന്റെ ആവേശമുണ്ട്. അത് താന്‍ ആസ്വദിക്കുകയാണെന്നും താരം പറഞ്ഞു.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Story first published: Tuesday, December 25, 2018, 17:45 [IST]
    Other articles published on Dec 25, 2018
    POLLS

    myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more