Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററുടെ പിന്‍മാറ്റം... ക്ലേകോര്‍ട്ട് കിങിന് ആശ്വാസം? പക്ഷെ നദാല്‍ പറഞ്ഞത് ഇങ്ങനെ

പാരീസ്: എല്‍ ക്ലാസിക്കോ പോര് പോലെ ആധുനിക ടെന്നീസിലെ ഏറ്റവും വലിയ പോരാട്ടങ്ങള്‍ നടന്നിട്ടുള്ളത് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലാണ്. ഗ്രാന്റ്സ്ലാം ഫൈനലുകള്‍ അടക്കം നിരവധി ചാംപ്യന്‍ഷിപ്പുകളിലാണ് ഇരുവരും കൊമ്പുകോര്‍ത്തിട്ടുള്ളത്. എന്നാല്‍ ഈ സീസണിലെ രണ്ടാം ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍ നിന്നും ഫെഡററുടെ പിന്‍മാറ്റം ടെന്നീസ് പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ചാംപ്യന്‍ഷിപ്പില്‍ നിന്നും മാറിനില്‍ക്കുന്നത്.

1

ഇതോടെ ക്ലേകോര്‍ട്ടിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന നദാലിന്റെ കിരീടസാധ്യത വര്‍ധിച്ചിരിക്കുകയാണ്. 11ാം ഫ്രഞ്ച് ഓപ്പണ്‍ ട്രോഫിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എന്നാല്‍ ഫെഡററുടെ പിന്മാറ്റം തന്റെ കിരീട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നദാല്‍ തള്ളി. ഫെഡറര്‍ കളിച്ചാലും അതു തന്നെ ബാധിക്കില്ലെന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം. ഫെഡററുടെ പിന്‍മാറ്റം ടൂര്‍ണമെന്റിനു മാത്രമാണ് തിരിച്ചടിയെന്നും നദാല്‍ ചൂണ്ടിക്കാട്ടി.

തിങ്കള്‌ഴചയാണ് റൊളാന്‍ഡ് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ള നദാല്‍ തന്നെയാണ് ഇത്തവണ കിരീട ഫേവറിറ്റ്. 16 തവണ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ആദ്യറൗണ്ടില്‍ ഉക്രെയ്‌നിന്റെ അലെക്‌സാണ്ടര്‍ ഡൊല്‍ഗോപൊലോവുമായി ഏറ്റുമുട്ടും.

Story first published: Saturday, May 26, 2018, 8:42 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+