For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പടിയിറങ്ങി നദാല്‍, പകരക്കാരനില്ലാത്ത ഇതിഹാസം; നേടിയ അഞ്ച് വമ്പന്‍ റെക്കോഡുകളിതാ

സ്പാനിഷ് സൂപ്പര്‍ ടെന്നിസ് താരം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 22 തവണ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ട നദാല്‍ 38ാം വയസിലാണ് റാക്കറ്റ് താഴെ വെക്കുന്നത്. കളിമണ്‍ കോര്‍ട്ടിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ കൈയടി നേടിയ നദാല്‍ ഇപ്പോള്‍ തന്റെ കരിയറിന് വിരാമമിടുമ്പോള്‍ 92 എടിപി കിരീടങ്ങളാണ് കൂട്ടിനുള്ളത്. 36 മാസ്റ്റേഴ്‌സ് ടൈറ്റില്‍സും അദ്ദേഹത്തിന്റെ കരിയറിലുണ്ട്. പ്രായവും പരിക്കും വേട്ടയാടിയതോടെ നദാല്‍ കളി മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നദാലിന്റെ പടിയിറക്കം ആരാധകര്‍ക്ക് വലിയ നിരാശയാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ നദാല്‍ പടിയിറങ്ങേണ്ട സമയമായെന്ന് തന്നെ പറയാം. നദാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചില റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഫ്രഞ്ച് ഓപ്പണില്‍ കൂടുതല്‍ കിരീടം

ഫ്രഞ്ച് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ മികവിനോട് വട്ടം വെക്കാന്‍ ആരുമില്ലായിരുന്നുവെന്ന് പറയാം. 19ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ 14 തവണയാണ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. കൂടുതല്‍ തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരമെന്ന റെക്കോഡ് നദാലിന്റെ പേരിലാണ്. ഇത് തകര്‍ക്കുക വളരെ പ്രയാസമാണ്. തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടി ഞെട്ടിച്ചിട്ടുള്ള താരമാണ് നദാലെന്ന് പറയാം.

തുടര്‍ച്ചയായി ഗ്രാന്റ് സ്ലാം കിരീടം നേടിയ താരം

ടെന്നിസില്‍ റാഫേല്‍ നദാലിനെപ്പോലെ തന്നെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും. മികച്ച പ്രകടനങ്ങളോടെ കസറുന്നവരാണ് ജോക്കോവിച്ചും ഫെഡററുമെങ്കിലും ഇവര്‍ക്ക് പോലും നേടാന്‍ സാധിരക്കാത്ത ഒരു റെക്കോഡ് നദാലിന്റെ പേരിലുണ്ട്. തുടര്‍ച്ചയായി 10 വര്‍ഷം ഒരു ഗ്രാന്റ്സ്ലാം കിരീടമെങ്കിലും നേടിയിട്ടുള്ള ഏക താരം നദാലാണ്. 2005-2014 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷം ചുരുങ്ങിയത് ഒരു ഗ്രാന്റ്സ്ലാം കിരീടമെങ്കിലും നദാല്‍ നേടിയിട്ടുണ്ട്.

rafael nadal

കളിമണ്‍ കോര്‍ട്ടിലെ രാജാവ്

കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന വിശേഷണത്തിന് അര്‍ഹനായ താരമാണ് നദാല്‍. ഇതിന് കാരണം ഫ്രഞ്ച് ഓപ്പണിലെ മികവാണ്. കളിമണ്‍കോര്‍ട്ടില്‍ നദാലിന്റെ മികവ് എടുത്തു പറയേണ്ടതാണ്. മറ്റ് സൂപ്പര്‍ താരങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത നേട്ടമാണ് നദാലിന് കളിമണ്‍കോര്‍ട്ടിലുള്ളത്. കളിമണ്‍ കോര്‍ട്ടുള്ള ഫ്രഞ്ച് ഓപ്പണില്‍ 14 തവണയും ബാഴ്‌സലോണ ഓപ്പണില്‍ 12 തവണയും മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സില്‍ 11 തവണയും ഇറ്റാലിയന്‍ ഓപ്പണില്‍ 10 തവണയും നദാല്‍ കിരീടം നേടിയിട്ടുണ്ട്.

മാസ്‌റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിലെ നേട്ടം

കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാലിന്റെ പേരില്‍ ഒരു അപൂര്‍വ്വ റെക്കോഡുണ്ട്. ഒരു സീസണില്‍ത്തന്നെ കളിമണ്‍ കോര്‍ട്ടിലെ എല്ലാ മാസ്‌റ്റേഴ്‌സ് 1000 ടൂര്‍ണമെന്റ് ജയിക്കാനും ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനും സാധിച്ച ഏക താരം നദാലാണ്. ഫെഡറര്‍ക്കും ജോക്കോവിച്ചിനുമൊന്നും ഈ റെക്കോഡില്‍ പേര് ചേര്‍ക്കാന്‍ ആയിട്ടില്ലെന്ന് പറയാം.

20ാം വയസിന് മുമ്പ് അപൂര്‍വ്വ റെക്കോഡ്

38കാരനായ നദാല്‍ 20 വയസിനുള്ളില്‍ ഒരു സീസണില്‍ 10ലധികം കിരീടങ്ങള്‍ നേടിയിട്ടുള്ള ഏക പുരുഷ താരമാണ്. 2005ലാണ് നദാല്‍ ഈ നേട്ടത്തിലേക്കെത്തിയത്. 17ാം വയസില്‍ ടെന്നിസിസിലേക്കെത്തിയ നദാല്‍ വളരെ ചെറുപ്പം തന്നെ ടെന്നിസില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വം താരങ്ങളിലൊരാളാണിത്. മൂന്നാം വയസില്‍ നദാല്‍ ടെന്നിസ് കോര്‍ട്ടിലേക്കെത്തിയതാണ്. 15ാം വയസില്‍ സജീവമായി ടെന്നിസിലേക്കെത്തിയ നദാല്‍ വലിയ കരിയര്‍ നേടിയെടുത്താണ് വിരമിക്കുന്നത്.

Story first published: Thursday, October 10, 2024, 18:25 [IST]
Other articles published on Oct 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+