For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: നദാലും ജോകോവിച്ചും രണ്ടാംറൗണ്ടില്‍

ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ നദാല്‍ ഇസ്രായേലിന്റെ ഡുഡി സേലയെയാണ് പരാജയപ്പെടുുത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-3, 6-3, 6-2.

nadal

അതേസമയം, അമേരിക്കയുടെ ടെന്നയ്‌സ് സാന്‍ഡ്‌ഗ്രേനിനെയാണ് 12ാം സീഡായ ജോകോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-1, 6-2.

മറ്റു മല്‍സരങ്ങളില്‍ നാലാം സീഡായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവ് 7-5, 6-2, 6-0 എന്ന സ്‌കോറിന് ഓസ്‌ട്രേലിയയുടെ ജെയിംസ് ഡക്ക്‌വര്‍ത്തിനെയും കെയ്ല്‍ എഡ്മുണ്ട് 6-2, 6-3, 7-5 എന്ന സ്‌കോറിന് അലെക്‌സ് ബോള്‍ട്ടിനെയും തോല്‍പ്പിച്ചു. നേരത്തെ, നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡറര്‍ 6-1, 6-3, 6-4 എന്ന സ്‌കോറിന് സെര്‍ബിയയുടെ ഡുസാന്‍ ലാജോവികിനെ പരാജയപ്പെടുത്തി രണ്ടാംറൗണ്ടില്‍ പ്രവേശിച്ചിരുന്നു.

Story first published: Wednesday, July 4, 2018, 16:38 [IST]
Other articles published on Jul 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+