For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഫേല്‍ നദാലിനെ മറികടന്ന് ദ്യോക്കോവിച്ച് ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി

പാരീസ്: സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ മറികടന്ന് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന നദാല്‍ പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ എടിപി ഫൈനല്‍സിലും നദാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ 2018 അവസാനിക്കുമ്പോള്‍ ദ്യോക്കോവിച്ച് ആയിരിക്കും ലോക ഒന്നാം നമ്പര്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബ്‌ഡോമിന്‍ വേദനയുണ്ടെന്നും ഇതാണ് പിന്മാറ്റത്തിന് കാരണമെന്നും നദാല്‍ അറിയിച്ചിരുന്നുു. സര്‍വ് ചെയ്യുമ്പോഴുള്ള വേദന സുഖപ്പെടാത്തതിനെ തുടര്‍ന്ന് താരം ചികിത്സയിലാണ്. പരിക്ക് ഗുരുതരമാകാതിരിക്കാന്‍ ഡോക്ടര്‍മാരാണ് ടൂര്‍ണമെന്റില്‍നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ യുഎസ് ഓപ്പണ്‍ സെമി ഫൈനലിനിടെ നദാലിന് പരിക്കേറ്റിരുന്നു. ഇതിനുശേഷം പാരീസ് മാസ്റ്റേഴ്‌സിലൂടെ തിരിച്ചുവരുമെന്നായിരുന്നു കരുതിയിരുന്നത്.

rafael

പരിക്ക് വലച്ചതിനാല്‍ ഈ വര്‍ഷം മോശമായിരുന്നെന്നാണ് നദാല്‍ പറയുന്നത്. വിശ്രമത്തിലൂടെ അടുത്ത സീസണില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മടങ്ങിവരാന്‍ പറ്റുമെന്നാണ് നദാലിന്റെ പ്രതീക്ഷ. നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോവിച്ചിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2018. ലോക ഒന്നാം നമ്പറില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ താരം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

11 വര്‍ഷങ്ങള്‍ക്കുശേഷം ശിഖര്‍ ധവാന്‍ ദില്ലി ഡെയര്‍ ഡെവിള്‍സില്‍ മടങ്ങിയെത്തി

Story first published: Tuesday, November 6, 2018, 9:33 [IST]
Other articles published on Nov 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+