Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 വര്‍ഷങ്ങള്‍ക്കുശേഷം ശിഖര്‍ ധവാന്‍ ദില്ലി ഡെയര്‍ ഡെവിള്‍സില്‍ മടങ്ങിയെത്തി

ശിഖർ ധവാൻ പടിയിറങ്ങി, ഇനി ഡൽഹിയിൽ | OneIndia Malayalam

ദില്ലി: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ഐപിഎല്‍ ടീം ദില്ലി ഡെയര്‍ ഡെവിള്‍സില്‍ മടങ്ങിയെത്തി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാരനായിരുന്ന ധവാന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, തന്റെ ആദ്യ ടീമായ ദില്ലിയുമായി ധവാന്‍ കരാറിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍നിന്നും 2008ല്‍ ധവാന്‍ മുംബൈയിലേക്ക് പോവുകയായിരുന്നു.

ഡേവിഡ് വാര്‍ണറെ 12 കോടി രൂപയ്ക്കും ഭുവനേശ്വര്‍ കുമാറിനെ 8.5 കോടി രൂപയ്ക്കും നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് ധവാന് 5.2 കോടി രൂപയില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് താരം മറ്റൊരു ടീമിലേക്ക് മാറാനുള്ള ശ്രമം ആരംഭിച്ചത്. മുംബൈയുമായി ധവാന്‍ കരാറിലെത്തിയെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ദില്ലിയിലേക്കാണ് താരം ചേക്കേറിയത്.

shikhardhawandelhidaredevils

ടീം മാനേജ്‌മെന്റുമായി ധവാന്‍ ഉടക്കിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തന്റെ കരാര്‍ തുക വര്‍ധിപ്പിക്കാത്തതിനെചൊല്ലി പരിശീലകന്‍ ടോം മൂഡിയുമായി വഴക്കിട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ധവാന് പകരം ദില്ലിയില്‍നിന്നും വിജയ് ശങ്കര്‍, ശഹ്ബാസ് നദീം, അഭിഷേക് ശര്‍മ എന്നിവരെ സണ്‍ റൈസേഴ്‌സിലേക്ക് കൈമാറാനാണ് കരാര്‍. ഹൈദരാബാദ് ടീം ഇക്കാര്യം സ്ഥിരീകരിച്ചു.

2016ല്‍ കിരീടം നേടിയ ഹൈദരാബാദിനുവേണ്ടി ധവാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐപിഎല്ലില്‍ 143 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 32.98 റണ്‍സ് ശരാശരിയില്‍ 4057 റണ്‍സെടുത്തു. 32 അര്‍ദ്ധ സെഞ്ച്വറികളും താരം നേടിയിരുന്നു. ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയ ധവാന്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ കാര്യമായ പ്രകടനം നടത്തിയിട്ടില്ല.

ഒന്നാം ടെസ്റ്റ്: സിംബാബ്‌വെ 181ന് പുറത്ത്; ബംഗ്ലാദേശിന് 321 റണ്‍സ് വിജയലക്ഷ്യം

Story first published: Tuesday, November 6, 2018, 9:20 [IST]
Other articles published on Nov 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+