Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: സിംബാബ്‌വെ 181ന് പുറത്ത്; ബംഗ്ലാദേശിന് 321 റണ്‍സ് വിജയലക്ഷ്യം

ധക്ക: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന് 321 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിങ്‌സില്‍ 139 റണ്‍സിന്റെ മികച്ച ലീഡ് നേടിയ സിംബാബ്‌വെയെ രണ്ടാമിന്നിങ്‌സില്‍ 181 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടാക്കുകയായിരുന്നു. തൈജുല്‍ ഇസ്ലാമിന്റെ തകര്‍പ്പന്‍ ബൗളിങാണ് രണ്ടാമിന്നിങ്‌സിലും ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചുവരവ് നല്‍കിയത്. ഒന്നാമിന്നിങ്‌സില്‍ തൈജുല്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ മല്‍സരത്തില്‍ താരത്തിന്റെ വിക്കറ്റ് നേട്ടം 11 ആയി.

taijul05112018

48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാമില്‍റ്റണ്‍ മസ്‌കഡാസയാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍. തൈജുലിനു പുറമേ മെഹ്ദി ഹസന്‍ മിറാസ് മൂന്നും നാസ്മുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് വീഴ്ത്തി. 321 റണ്‍സ് വിജലക്ഷ്യം തേടി മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാംദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെടുത്തിട്ടുണ്ട്. ലിറ്റണ്‍ ദാസ് (14*) ഇംറുല്‍ ഖയാസ് (12*) എന്നിവരാണ് ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കേ ബംഗ്ലാദേശിന് ജയിക്കാന്‍ 295 റണ്‍സ് കൂടി വേണം.

Story first published: Tuesday, November 6, 2018, 9:18 [IST]
Other articles published on Nov 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+