Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പതിനാലുവര്‍ഷത്തെ പ്രണയം സഫലമാകുന്നു; നദാലും കാമുകിയും തമ്മിലുള്ള വിവാഹം ഉടന്‍

മാഡ്രിഡ്: ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു. പതിനാലുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകി മേരി ഫ്രാന്‍സിസ്‌ക പെരെല്ലോയ്ക്ക് നദാല്‍ മിന്നുകെട്ടും. 32 കാരനായ നദാല്‍ വിവാഹത്തിലേക്ക് കടക്കുന്ന കാര്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല.
കളിയില്‍ ഡബിള്‍ സെഞ്ച്വറി തികച്ച് മിതാലി രാജ്; ചരിത്രനേട്ടം സ്വന്തമാക്കി
നദാല്‍ ആദ്യം ഗ്രാന്‍ഡ്സ്ലാം നേടുന്ന 2005 മുതല്‍ മേരി ഒപ്പമുണ്ട്. ചെറുപ്പകാലം മുതല്‍ അറിയാവുന്ന ഇവര്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം ഏവര്‍ക്കും അറിയാമെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വമാണ്. നദാലിന്റെ കളി കാണാന്‍ മേരി സ്റ്റേഡിയത്തിലെത്തുന്നതും വല്ലപ്പോഴും മാത്രമാണ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാല്‍ ദ്യോക്കോവിച്ച് പോരാട്ടം കാണാന്‍ മേരി എത്തിയിരുന്നു.

nadal

നദാലിന്റെ നാട്ടുകാരി കൂടിയാണ് മേരി. നേരത്തെ ബാങ്കിങ് മേഖലയിലായിരുന്നു ജോലി. ഇപ്പോള്‍ പൂര്‍ണസമയം നദാലിന്റെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന നദാല്‍ 11 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 17 ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ താരം പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തി മികച്ച തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Story first published: Friday, February 1, 2019, 12:22 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+