കളിയില്‍ ഡബിള്‍ സെഞ്ച്വറി തികച്ച് മിതാലി രാജ്; ചരിത്രനേട്ടം സ്വന്തമാക്കി

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയാണ് മിതാലിയെ തേടിയെത്തിയത്. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടക്കുന്ന ഏകദിന മത്സരത്തിനിറങ്ങിയ മിതാലി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വനിതാ താരം കൂടിയാണ്.
ഇന്ത്യയ്ക്കുവേണ്ടി 1999 ജൂണില്‍ അരങ്ങേറ്റം നടത്തിയ മിതാലി സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വനിതാ താരമാണ്. ഇരുപത് വര്‍ഷം നീണ്ടുനിന്ന കരിയറില്‍ ഒട്ടേറെ റെക്കോര്‍ഡുകളും തന്റേപേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരി, 123 തവണ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം മിതാലിക്ക് മാത്രം സ്വന്തമായതാണ്. കരിയറില്‍ ഏഴു തവണ സെഞ്ച്വറിയും 52 തവണ അര്‍ധസെഞ്ച്വറിയും നേടി.

അടുത്തിടെ സമാപിച്ച വനിതാ ടി20 ലോകകപ്പിനിടെ പരിശീലകനുമായി ഉണ്ടായ വിവാദത്തെ തുടര്‍ന്ന് മിതാലി കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് പരിശീലകനെ മാറ്റിയതോടെയാണ് വിവാദം അവസാനിച്ചത്. വിവാദത്തിനുശേഷം നടന്ന ആദ്യ പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച കളിയാണ് ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications