വിംബിള്‍ഡണില്‍ വീണ്ടും ഇന്ത്യ, ഇത്തവണ കിരീടം പേസ് - ഹിംഗ്‌സ് സഖ്യത്തിന്!
ലണ്ടന്‍: മിക്‌സഡ് ഡബിള്‍സില്‍ വിജയച്ചിരിയുമായി 42 കാരന്‍ ലിയാന്‍ഡര്‍ പേസ്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഡബിള്‍സ് കിരീടങ്ങള്‍ ജയിച്ച് സ്വിറ്റസര്‍ലന്‍ഡിന്റെ സൂപ്പര്‍ താരം മാര്‍ട്ടിന ഹിംഗിസ്. 2014 ഫൈനലിന്റെ ആവര്‍ത്തനം പോലെ റോജര്‍ ഫെഡററെ വീഴ്ത്തി നോവാക് ജോക്കോവിച്ചിന്റെ സിംഗിള്‍സ് കിരീടം - ആകെ സംഭവബഹുലമായിരുന്നു വിംബിള്‍ഡണിലെ സൂപ്പര്‍ സണ്‍ഡേ.
ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ സുമിത് നഗല്‍ കൂടി വിജയത്തിലെത്തിയതോടെ വിംബിള്‍ഡണ്‍ 2015 ഇന്ത്യയ്ക്ക് മറക്കാന്‍ പറ്റാത്തതായി. കഴിഞ്ഞ ദിവസം വനിതാ ഫൈനലില്‍ സാനിയ മിര്‍സ ഹിംഗിസിനൊപ്പം കപ്പടിച്ചിരുന്നു. വനിതാ കിരീടം സെറീന വില്യംസ് നേടി. വിംബിള്‍ഡണിലെ സൂപ്പര്‍ സണ്‍ഡേ ചിത്രങ്ങളിലൂടെ.

പേസ് യു ആര്‍ ദ ബ്യൂട്ടി
പ്രായം തളര്‍ത്താത്ത കരുത്തുമായി ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ടെന്നീസ് താരം വീണ്ടും ചരിത്രമെഴുതി. പേസിന്റെ പതിനാറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ഭാഗ്യം ഹിംഗിസിനൊപ്പം വന്നു
ലിയാന്‍ഡര്‍ പേസ് - മാര്‍ട്ടിന ഹിംഗിസ് സഖ്യം ഈ വര്‍ഷം നേടുന്ന രണ്ടാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഈ വര്‍ഷം ഈ ജോഡി ജയിച്ചിരുന്നു

എളുപ്പമായിരുന്നു ഫൈനല്‍
ഏഴാം സീഡായിരുന്ന പേസ് - ഹിംഗിസ് സഖ്യം ഓസ്‌ട്രേലിയ - ഹംഗറി കൂട്ടുകെട്ടായ അലക്‌സാണ്ടര്‍ പേയ - തിമിയ ബാബോസ് എന്നിവരെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 6 -1, 6 - 1

ജോക്കോവിച്ച് വീണ്ടും
മുന്‍ ചാമ്പ്യനായ റോജര്‍ ഫെഡററെ വീഴ്ത്തിയ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി. സ്‌കോര്‍ 7 6, 6 -7, 6-4, 6-3.

തമാശയല്ല കളി
ഇഞ്ചോടിഞ്ച് പോരാട്ടമയാിരുന്നു ആദ്യത്തെ രണ്ടുസെറ്റുകളിലും. 7 - 6 ന് ദ്യോക്കോവിച്ച് ആദ്യസെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ ഇതേ സ്‌കോറില്‍ ഫെഡറര്‍ ജോക്കോവിച്ചിനെ ജയിച്ചു. എന്നാല്‍ പിന്നത്തെ രണ്ടുസെറ്റുകളും ഫെഡറര്‍ക്ക് കൈവിട്ടുപോയി

ഫെഡറര്‍ പിന്നില്‍ത്തന്നെ
ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിനോടാണ് രണ്ടാം നമ്പര്‍ താരമായ ഫെഡറര്‍ തോറ്റത്. ഏഴാമത്തെ വിംബിള്‍ഡണ്‍ കിരീടം തേടിയിറിങ്ങിയതായിരുന്നു സ്വിസ് താരമായ ഫെഡറര്‍. ദ്യോക്കോവിച്ചിന്റെ മൂന്നാം കിരീടമാണിത്.

താരമാകാന്‍ സുമിത് വരുന്നു
ഗ്രാന്‍ഡ്സ്ലാം ജൂനിയര്‍ കിരീടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് സുമിത് നഗല്‍ സ്വന്തമാക്കിയത്. യൂക്കി ഭാംബ്രിയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

ഡബിള്‍സില്‍ സാനിയ - ഹിംഗിസ്
വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാനിയ മിര്‍സ - സ്വിസിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications