Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സാനിയ- അങ്കിത സഖ്യത്തിന്റെ ആദ്യ എതിരാളിയെ അറിയാം, ടെന്നീസ് ഡ്രോ പ്രഖ്യാപിച്ചു

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ടെന്നീസ്. വനിതാ ഡബിള്‍സ്, പുരുഷ സിംഗിള്‍സ് എന്നിവയിലാണ് ഇന്ത്യ ഗെയിംസില്‍ റാക്കറ്റേന്തുക. സൂപ്പര്‍ താരം സാനിയാ മിര്‍സ, അങ്കിത റെയ്‌ന എന്നിവരാണ് വനിതാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെങ്കില്‍ പുരുഷ വിഭാഗത്തിലെ ഏക താരം സുമിത് നഗലാണ്. ഇന്ത്യയുടെ മറ്റൊരു വനിതാ താരത്തിനും ഒളിംപിക്‌സില്‍ അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന് അരികിലാണ് സാനിയ. ഇത്തവണ കളിക്കാനിറങ്ങുന്നതോടെ നാലു ഒളിംപിക്‌സുകളില്‍ മല്‍സരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമായി സാനിയ മാറും. ലോക സിംഗിള്‍സ് റാങ്കിങില്‍ 137ാം സ്ഥാനത്താണ് അവര്‍. യുവതാരം അങ്കിതയാവട്ടെ ലോക റാങ്കിങില്‍ 100ാമതാണ്. അങ്കിതയുടെ കരിയറിലെ ആദ്യ ഒളിംപിക്‌സ് കൂടിയാണിത്.

1

വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ യുക്രെയ്‌നിന്റെ ല്യുഡ്‌മൈല കിച്ചെനോക്ക്- നാദിയ കിച്ചെനോക്ക് സഖ്യമാണ് സാനിയ- അങ്കിത ജോടികളുടെ എതിരാളികള്‍. ലോക റാങ്കിങില്‍ 48ാം സ്ഥാനത്താണ് ല്യുഡ്‌മൈലയെങ്കില്‍ 44ാം സ്ഥാനക്കാരിയാണ് നാദിയ. റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് സാനിയ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടിയത്. തന്റെ ഡബിള്‍സ് പങ്കാളിയായി അവര്‍ അങ്കിതയെ തിരഞ്ഞെടുക്കുകയുമായിരുന്നു.

കഴിഞ്ഞ മൂന്നു ഒളിംപിക്‌സുകളിലും സാനിയക്കു വ്യത്യസ്ത ഡബിള്‍സ് പങ്കാളികളായിരുന്നു. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ സുനിയ റാവുവും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ രുഷ്മി ചക്രവര്‍ത്തിയും2016ലെ റിയോ ഒളിംപിക്‌സില്‍ പ്രാര്‍ഥന തൊംബാറെയുമായിരുന്നു പങ്കാങികള്‍.

2

അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക റാങ്കിങില്‍ 144ാം സ്ഥാനക്കാരന്‍ കൂടിയായ സുമിത് ആദ്യ റൗണ്ടില്‍ ലോക 197ാം നമ്പര്‍ താരമായ ഉസ്‌ബെക്കിസ്താന്റെ ഡെനിസ് ഇസ്റ്റോമിനെയാണ് നേരിടുക. ആദ്യ റൗണ്ടില്‍ വിജയിക്കാനായാല്‍ അടുത്ത റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഡാനി മെദ്‌വെദേവാണ് ഇന്ത്യന്‍ താരത്തെ കാത്തിരിക്കുന്നത്.

ഇത്തവണ അവസാന നിമിഷമാണ് സുമിത് പുരുഷ സിംഗിളില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയത്. മുമ്പൊരിക്കലും ഇന്ത്യയുടെ ഒരു താരത്തിനു സിംഗിള്‍സിലേക്കു നേരിട്ടു യോഗ്യത ലഭിച്ചിരുന്നില്ല. ഇത്തവണ ഭാഗ്യം സുമിത്തിനെ തുണയ്ക്കുകയായിരുന്നു. പല മുന്‍നിര താരങ്ങളുടെയും പിന്‍മാറ്റമാണ് അദ്ദേഹത്തിന്റെ യോഗ്യതയ്ക്കു ആദ്യത്തെ കാരണം. റാങ്കിങില്‍ 127ാമതുള്ള യുകി ഭാംബ്രിയായിരുന്നു ഒളിംപിക്‌സില്‍ ഇന്ത്യക്കായി മല്‍സരിക്കേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം ഭാംബ്രിക്കു വിട്ടുനില്‍ക്കേണ്ടി വന്നത് സുമിത്തിന് അവസരമൊരുക്കുകയായിരുന്നു.

Story first published: Thursday, July 22, 2021, 11:02 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+